“മെസിയോട് പല തവണ തോറ്റ എനിക്കറിയാം മെസിയെ എങ്ങിനെ തോൽപ്പിക്കണമെന്ന്”- ഇന്റർ മിയാമിയെ നേരിടുന്നതിനെക്കുറിച്ച് കില്ലിനി | Messi

ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനൊപ്പം ചേരാൻ തയ്യാറെടുക്കുന്ന ലയണൽ മെസി അടുത്ത ദിവസമാണ് ഇന്റർ മിയാമിക്ക് വേണ്ടി അവസാനത്തെ മത്സരം കളിക്കുക. അതിനു ശേഷം സൗഹൃദ മത്സരങ്ങൾ കഴിഞ്ഞിട്ടേ ലയണൽ മെസി ഇന്റർ മിയാമിയിലേക്ക് തിരിച്ചു വരികയുള്ളൂ. ലോകകപ്പ് യോഗ്യത മത്സരങ്ങളിൽ മെസിയുടെ സാന്നിധ്യം അർജന്റീന ടീമിന് നിർണായകമാണെങ്കിലും താരത്തിന് വിശ്രമം നൽകില്ലെന്നും അടുത്ത മത്സരത്തിനുണ്ടാകുമെന്നും ടാറ്റ മാർട്ടിനോ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ലയണൽ മെസിക്ക് ലഭിക്കുന്ന ഏറ്റവും കടുപ്പമേറിയ എതിരാളികളിൽ ഒരാളായിരിക്കും നാളത്തെ മത്സരത്തിനുണ്ടാവുക. എംഎൽഎസ് വെസ്റ്റേൺ കോണ്ഫറന്സിലെ മൂന്നാം സ്ഥാനക്കാരായ ലോസ് ഏഞ്ചൽസ് എഫ്‌സിയാണ് അടുത്ത മത്സരത്തിൽ ഇന്റർ മിയാമിക്കെതിരെ ഇറങ്ങുന്നത്. ഇന്ത്യൻ സമയം നാളെ രാവിലെ ഏഴരക്ക് നടക്കുന്ന മത്സരത്തിനിറങ്ങുന്ന ലോസ് ഏഞ്ചൽസ് എഫ്‌സിയിൽ കില്ലിനി, കാർലോസ് വെല തുടങ്ങിയ പ്രധാന താരങ്ങളുണ്ട്.

മെസിക്കെതിരെ കളിക്കുന്നതിനെക്കുറിച്ചും താരത്തെ എങ്ങിനെ തടയാമെന്നതിനെ കുറിച്ചും കഴിഞ്ഞ ദിവസം കില്ലിനി സംസാരിക്കുകയുണ്ടായി. “മെസി അമേരിക്കയിൽ ഇത്രയും മികച്ച പ്രകടനം നടത്തുമെന്ന് എനിക്കറിയാമായിരുന്നു. ഇപ്പോൾ അദ്ദേഹത്തിന് എന്ത് കഴിയുമെന്ന് അമേരിക്കയിൽ ഉള്ളവർക്കും മനസ്സിലായിക്കാണും. മെസിയോട് തവണ തൊട്ടിട്ടുണ്ട്, താരത്തിനെതിരെ വളരെ മോശം ഓർമകളും എനിക്കുണ്ട്.” കില്ലിനി മാധ്യമങ്ങളോട് പറഞ്ഞു.

“ഞങ്ങൾക്ക് മെസിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാൻ ഒരിക്കലും കഴിയില്ല. കാരണം മത്സരം നടക്കുന്നത് ഇന്റർ മിയാമിയും ലോസ് ഏഞ്ചൽസ് എഫ്‌സിയും തമ്മിലാണ്. ലയണൽ മെസിക്കെതിരെ ഒറ്റക്കൊറ്റക്ക് കളിക്കാനാണ് ഉദ്ദേശമെങ്കിൽ ഒരിക്കലും നിങ്ങൾക്ക് വിജയിക്കാൻ കഴിയില്ല. അപകടകാരിയല്ലാത്ത ഒരു മെസിയെ ഞാൻ കണ്ടിട്ടില്ല. പക്ഷെ ലോസ് ഏഞ്ചൽസ് എഫ്‌സിക്ക് ഇന്റർ മിയാമിക്കെതിരെ ഒരു ഗ്രൂപ്പായി വിജയിക്കാൻ കഴിയും.” കില്ലിനി വ്യക്തമാക്കി. അവസാനം രണ്ടു പേരും ഫൈനലൈസിമയിൽ ഏറ്റുമുട്ടിയപ്പോൾ ഇറ്റലിയെ തോൽപ്പിച്ച് അർജന്റീന കിരീടം നേടിയിരുന്നു.

Chiellini Talks About Facing Messi