വീണ്ടും വമ്പൻ മണ്ടത്തരവുമായി ഡി ഗിയ, തലയിൽ കൈവെച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ | De Gea

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽവിയിലേക്ക് നയിച്ച മണ്ടത്തരവുമായി ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ. പല മത്സരങ്ങളിലും പിഴവുകൾ വരുത്തിയതിന്റെ പേരിൽ വിമർശനങ്ങൾ ഏറ്റു വാങ്ങിയിട്ടുള്ള സ്‌പാനിഷ്‌ താരം വളരെ എളുപ്പത്തിൽ തടയാൻ കഴിയുമായിരുന്ന ഷോട്ട് സേവ് ചെയ്യാൻ പരാജയപ്പെട്ടതിനെ തുടർന്നാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾ വഴങ്ങിയതും തോൽവിയേറ്റു വാങ്ങിയതും.

വെസ്റ്റ് ഹാം യുണൈറ്റഡിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന്റെ തോൽവിയാണു മാഞ്ചസ്റ്റർ യുണൈറ്റഡ് വഴങ്ങിയത്. പ്രീമിയർ ലീഗിൽ പതിനഞ്ചാം സ്ഥാനത്തു നിൽക്കുന്ന വെസ്റ്റ് ഹാമിനോട് തോൽവി വഴങ്ങിയതോടെ നാല് മത്സരങ്ങൾ ലീഗിൽ ശേഷിക്കെ ടോപ് ഫോറിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഭീഷണി നേരിടാൻ തുടങ്ങി. ഇനിയുള്ള ഏതെങ്കിലും രണ്ടു മത്സരങ്ങളിൽ പോയിന്റ് നഷ്‌ടമായാൽ ലിവർപൂളിന് ടോപ് ഫോണിലേക്ക് കയറാൻ അവസരമുണ്ട്.

മത്സരത്തിന്റെ സൈദ് ബെൻറാമയാണ് വെസ്റ്റ് ഹാം യുണൈറ്റഡിന്റെ ഗോൾ നേടിയത്. ഇരുപത്തിയേഴാം മിനുട്ടിൽ ഒരു കൗണ്ടർ അറ്റാക്കിങ്ങിൽ താരം ഒറ്റക്കാണ് ഗോളുമായി മുന്നോട്ടു പോയത്. തടയാൻ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രതിരോധം ശ്രമിക്കുന്നതിനു ബോക്‌സിന് പുറത്തു നിന്നും താരം ഷോട്ടുതിർത്തു. വളരെ ദുർബലമായി വന്ന ഷോട്ട് തടുക്കാൻ ഡി ഗിയക്ക് കഴിയുമായിരുനെങ്കിലും താരത്തിന് അതിനു കഴിഞ്ഞില്ല, കയ്യിൽ തട്ടി പന്ത് വലക്കകത്തേക്ക് കയറുകയായിരുന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ തലയിൽ കൈ വെച്ചാണ് ഡി ഗിയയുടെ അബദ്ധത്തോട് പ്രതികരിച്ചത്. മത്സരത്തിൽ തോൽവി വഴങ്ങിയെങ്കിലും 34 മത്സരങ്ങളിൽ നിന്നും 63 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് തന്നെയാണ് നാലാം സ്ഥാനത്തു നിൽക്കുന്നത്. എന്നാൽ ഒരു മത്സരം കൂടുതൽ കളിച്ച് 62 പോയിന്റുമായി ലിവർപൂൾ തൊട്ടു പിന്നിൽ നിൽക്കുന്നത് ഭീഷണിയാണ്. ഇനി രണ്ടു മത്സരത്തിൽ പോയിന്റ് നഷ്‌ടമാക്കിയാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ടോപ് ഫോറിന് പുറത്തു പോകാൻ സാധ്യതയുണ്ട്.

De Gea Gifts West Ham United Goal With Mistake