ആരാധകരെ ശാന്തരാകുവിൻ, ദിമിത്രിയോസിന്റെ കാര്യത്തിൽ പുതിയ വിവരങ്ങളുമായി മാർക്കസ് മെർഗുലാവോ | Dimitrios
കേരള ബ്ലാസ്റ്റേഴ്സ് സൂപ്പർതാരമായ ദിമിത്രിയോസ് ഡയമെന്റാക്കോസിന്റെ ഭാവിയെ സംബന്ധിച്ചുള്ള ആശങ്ക ക്ലബിന്റെ ആരാധകർക്കുണ്ട്. കഴിഞ്ഞ രണ്ടു സീസണുകളായി ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോളടിച്ചു കൂട്ടുന്ന താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കാൻ പോവുകയാണെന്നതിനാൽ താരത്തിനായി നിരവധി ക്ലബുകൾ ശ്രമങ്ങൾ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇക്കഴിഞ്ഞ ദിവസങ്ങളിൽ രണ്ടു ക്ലബുകളുമായി ബന്ധപ്പെട്ടാണ് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നത്. ആദ്യം കൊൽക്കത്ത ക്ലബായ ഈസ്റ്റ് ബംഗാളിന്റെ ഓഫർ താരം സ്വീകരിച്ചുവെന്നാണ് അഭ്യൂഹം ഉണ്ടായത്. അതിനു ശേഷം അത് ശരിയല്ലെന്ന വാർത്ത പുറത്തു വരികയും മുംബൈ സിറ്റി താരത്തിനായി സജീവമായ ശ്രമം നടത്തുന്നുണ്ടെന്ന് വാർത്തകൾ പുറത്തു വരികയും ചെയ്തു.
I don't know if things will change in the next few months. But, as of now, no. https://t.co/KLSif9uvjd
— Marcus Mergulhao (@MarcusMergulhao) March 27, 2024
Since there’s some confusion over my previous tweet on East Bengal, here’s to make things clear. East Bengal’s link with Madih Talal is correct, but Dimitrios Diamantakos and Jorge Pereyra Diaz are way off the mark. Hope this clears the air.#IndianFootball #ISL
— Marcus Mergulhao (@MarcusMergulhao) March 27, 2024
എന്നാൽ ഈ രണ്ടു വാർത്തകളും തള്ളിയിരിക്കുകയാണ് പ്രമുഖ ജേർണലിസ്റ്റായ മർക്കസ് മെർഗുലാവോ. അദ്ദേഹം പറയുന്നത് പ്രകാരം ഈസ്റ്റ് ബംഗാൾ മദിഹ് തലാലിനെ സ്വന്തമാക്കാൻ ഈസ്റ്റ് ബംഗാൾ ശ്രമം നടത്തുന്നുണ്ട്. എന്നാൽ ഡിജിത്രിയോസ് ഡയമെന്റക്കൊസ്, ജോർജ് പെരേര ഡയസ് എന്നിവർക്ക് വേണ്ടി ഈസ്റ്റ് ബംഗാൾ യാതൊരു നീക്കവും നടത്തിയിട്ടില്ല.
മുംബൈ സിറ്റിയെയും ദിമിത്രിയോസിനെയും ചേർത്തുള്ള അഭ്യൂഹങ്ങളിലും അദ്ദേഹം വ്യക്തത വരുത്തിയിട്ടുണ്ട്. നിലവിൽ ദിമിത്രിയോസ് മുംബൈ സിറ്റിയിലേക്ക് ചേക്കേറാനുള്ള യാതൊരു സാധ്യതയും ഇല്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ ഏതാനും മാസങ്ങൾക്കകം നിലവിലെ സാഹചര്യങ്ങളിൽ മാറ്റം വരുമോയെന്ന് അറിയില്ലെന്നും മാർക്കസ് പറയുന്നു.
ദിമിത്രിയോസ് ബ്ലാസ്റ്റേഴ്സിനൊപ്പം തന്നെ തുടരുമെന്ന പ്രതീക്ഷ നൽകുന്നതാണ് ഈ വെളിപ്പെടുത്തൽ. കുഞ്ഞ് ജനിച്ചതിനാൽ താരത്തിന് യൂറോപ്പിലേക്ക് തിരിച്ചു പോകാൻ ആഗ്രഹമുണ്ട്. എന്നാൽ മികച്ചൊരു ഓഫർ ലഭിക്കുകയാണെങ്കിൽ താരം ഇന്ത്യയിൽ തന്നെ തുടരും. ഇന്ത്യൻ സൂപ്പർ ലീഗിലെ ഏറ്റവും മികച്ച സ്ട്രൈക്കർക്ക് ബ്ലാസ്റ്റേഴ്സ് അത് നൽകുമോയെന്നാണ് ഇനിയറിയേണ്ടത്.
Dimitrios Not Chased By Any ISL Clubs