ഗോൾകീപ്പർമാർക്ക് പിന്നാലെ വമ്പൻ ക്ലബുകൾ, എമിലിയാനോ മാർട്ടിനസ് ആസ്റ്റൺ വില്ല വിടാൻ സാധ്യത | Emiliano Martinez
ഖത്തർ ലോകകപ്പ് അടക്കം കഴിഞ്ഞ രണ്ടു വർഷത്തിനിടയിൽ അർജന്റീന സ്വന്തമാക്കിയ രണ്ടു കിരീടങ്ങളിലും നിർണായക പങ്കു വഹിച്ച താരമാണ് എമിലിയാനോ മാർട്ടിനസ്. ഗോൾപോസ്റ്റിനു കീഴിൽ അപാരമായ ആത്മവിശ്വാസത്തോടെ നിൽക്കുന്ന താരത്തിന്റെ സാന്നിധ്യം അർജന്റീന ടീമിലെ താരങ്ങൾക്ക് ഇരട്ടി കരുത്തു നൽകുന്നുണ്ട്. തന്റെ മികവ് താരം ലോകകപ്പിലൂടെ താരം കൂടുതൽ തെളിയിക്കുകയും ചെയ്തു.
നിലവിൽ ആസ്റ്റൺ വില്ലയിൽ കളിക്കുന്ന എമിലിയാനോ മാർട്ടിനസ് ഈ സീസണിനു ശേഷം ക്ലബ് വിടാനുള്ള സാധ്യതയുണ്ടെന്നാണു പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ യൂറോപ്പിലെ പല വമ്പൻ ക്ലബുകൾക്കും മികച്ച ഗോൾകീപ്പർമാരെ തേടുന്ന സമയമാണ്. ഈ സാഹചര്യം മുതലെടുത്ത് ആസ്റ്റൺ വില്ലയിൽ നിന്നും ഏതെങ്കിലും വമ്പൻ ക്ലബ്ബിലേക്ക് ചേക്കേറാനാണ് മാർട്ടിനസ് ഒരുങ്ങുന്നത്.
(🌕) “There is a possibility that Emi Martínez could change clubs due to ‘goalkeepers domino’ this summer. Look at English clubs including Chelsea, Tottenham.” @FabrizioRomano @onamp 🇦🇷🧤 pic.twitter.com/N4THt4NAoF
— All About Argentina 🛎🇦🇷 (@AlbicelesteTalk) June 2, 2023
ചെൽസി, ടോട്ടനം ഹോസ്പർ എന്നീ ക്ളബുകളിലേക്ക് എമിലിയാനോ മാർട്ടിനസ് ചേക്കേറാനുള്ള സാധ്യതയുണ്ടെന്നാണു ഫാബ്രിസിയോ റൊമാനോ പറയുന്നത്. ആസ്റ്റൺ വില്ലയിൽ തന്നെ തുടർന്നാൽ ചാമ്പ്യൻസ് ലീഗ് ഫുട്ബോൾ കളിക്കാനുള്ള സാധ്യത കുറവാണെന്നതു കൊണ്ടാണ് താരം ഇക്കാര്യം പരിഗണിക്കുന്നത്. ഫിഫയുടെ മികച്ച ഗോൾകീപ്പറായി തിരഞ്ഞെടുക്കപ്പെട്ട എമിലിയാനോ മാർട്ടിനസ് ചാമ്പ്യൻസ് ലീഗിൽ കളിക്കാൻ ആഗ്രഹിക്കുന്നുണ്ട്.
ചെൽസിയും ടോട്ടനവും പുതിയ ഗോൾകീപ്പർമാർക്കായി സജീവമായ ശ്രമം നടത്തുന്നുണ്ട്. അതേസമയം ഈ ക്ലബുകളിലേക്ക് ചേക്കേറിയാൽ അടുത്ത സീസണിൽ യൂറോപ്യൻ ചാമ്പ്യൻഷിപ്പിൽ കളിക്കാൻ എമിലിയാനോ മാർട്ടിനസിനു കഴിയില്ല. ആസ്റ്റൺ വില്ല കോൺഫറൻസ് ലീഗിന് യോഗ്യത നേടിയിട്ടുണ്ടെന്നിരിക്കെ ഈ രണ്ടു ക്ലബുകളും യൂറോപ്യൻ യോഗ്യതയുടെ പുറത്താണ് ഈ സീസണിൽ ഫിനിഷ് ചെയ്തിരിക്കുന്നത്.
Emiliano Martinez May Leave Aston Villa This Summer