ഫുട്ബോൾ കളിക്കാതെ രാഷ്ട്രീയം പറഞ്ഞാൽ തോൽവി നേരിടേണ്ടി വരും, ജർമനിക്കെതിരെ ഹസാർഡ്
ഖത്തർ ലോകകപ്പിൽ ജർമനിയും ജപ്പാനും തമ്മിൽ നടന്ന മത്സരത്തിനു മുൻപ് ജർമൻ ടീം ഫിഫക്കെതിരെ വായമൂടി പ്രതിഷേധം നടത്തിയതിനെതിരെ ബെൽജിയം സൂപ്പർതാരം ഈഡൻ ഹസാർഡ്. കളിക്കളത്തിലെ പ്രകടനത്തിൽ ശ്രദ്ധിക്കാതെ രാഷ്ട്രീയം പറയാൻ നിന്നാൽ ഇതുപോലെ തോൽക്കേണ്ട സാഹചര്യം ഉണ്ടാകുമെന്നാണ് ഹസാർഡ് അതേപ്പറ്റി അഭിപ്രായം പറഞ്ഞത്. മത്സരത്തിൽ ഒരു ഗോളിന് ലീഡ് ചെയ്തതിനു ശേഷം രണ്ടു ഗോൾ വഴങ്ങിയാണ് ജർമനി തോൽവി നേരിട്ടത്.
“അതിനു ശേഷം അവർ തോൽക്കുകയായുണ്ടായത്. അവരത് ചെയ്യാതിരിക്കുകയും വിജയം നേടുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. നമ്മൾ ഇവിടെയെത്തിയത് കളിക്കാനാണ്, രാഷ്ട്രീയം പറയാനല്ല. അതു നന്നായി ചെയ്യാൻ കഴിയുന്ന മറ്റുള്ളയാളുകളുണ്ട്. നമ്മൾ ഫുട്ബോളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്.” ജർമൻ ടീമിന്റെ പ്രതിഷേധത്തെ കുറിച്ച് ചോദിച്ചപ്പോൾ ഹസാർഡ് പറഞ്ഞു.
Eden Hazard on Germany's symbolic pre-match gesture against Japan 🗣️ pic.twitter.com/lrz8fdDicV
— ESPN FC (@ESPNFC) November 24, 2022
എൽജിബിടിക്യൂ സമൂഹത്തോടുള്ള ഖത്തറിന്റെ നിലപാടിൽ പ്രതിഷേധിച്ച് വൺ ലവ് ആംബാൻഡ് ധരിക്കാൻ ജർമനി തീരുമാനിച്ചിരുന്നെങ്കിലും അതു ചെയ്താൽ കളി തുടങ്ങും മുൻപു തന്നെ മഞ്ഞക്കാർഡ് നൽകുമെന്നാണ് ഫിഫ വ്യക്തമാക്കിയത്. ഇതോടെ അത് ധരിക്കാനുള്ള തീരുമാനം മാറ്റിയ ജർമനി മത്സരത്തിനു മുൻപ് ടീം ഫോട്ടോക്ക് വായ പൊത്തി നിന്നാണ് ഫിഫയോടുള്ള പ്രതിഷേധം അറിയിച്ചത്.