മെസിയെയും സുവാരസിനേയും റൊണാൾഡോ നാണം കെടുത്തുമോ, ഇന്റർ മിയാമിയുടെ നിലവിലെ ഫോം ആശങ്ക തന്നെയാണ് | Inter Miami

ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും മികച്ച മുന്നേറ്റനിര കൂട്ടുകെട്ടായ മെസിയും സുവാരസും ഇന്റർ മിയാമിയിൽ ഒരുമിച്ചെങ്കിലും ടീമിന്റെ ഫോം വളരെ മോശമാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങളുടെ ഇടയിൽ ഇന്റർ മിയാമി രണ്ടു സൗഹൃദമത്സരങ്ങൾ കളിച്ചപ്പോൾ അതിൽ രണ്ടിലും വിജയിക്കാൻ കഴിഞ്ഞില്ല. എല്ലാ സൂപ്പർതാരങ്ങളും ഇറങ്ങിയിട്ടാണ് ഇന്റർ മിയാമി ഒരു മത്സരത്തിൽ സമനിലയും ഒന്നിൽ തോൽവിയും വഴങ്ങിയത്.

ഇന്റർ മിയാമിയുടെ നിലവിലെ ഫോം ടീമിലെ സൂപ്പർതാരമായ ലയണൽ മെസിയുടെ ആരാധകർക്ക് വലിയൊരു ആശങ്കയാണ്. രണ്ടു സൗഹൃദ മത്സരങ്ങൾ കളിച്ച ഇന്റർ മിയാമിയുടെ അടുത്ത മത്സരം റിയാദ് സീസൺ കപ്പ് ടൂർണ്ണമെന്റിലാണ്. രണ്ടു മത്സരങ്ങൾ കളിക്കുന്ന ഇന്റർ മിയാമി സൗദിയിലെ പ്രധാനപ്പെട്ട ക്ലബുകളായ അൽ ഹിലാൽ, അൽ നസ്ർ എന്നിവരെയാണ് ഈ മത്സരങ്ങളിൽ നേരിടുന്നത്.

നിലവിലെ ഫോം അനുസരിച്ചാണെങ്കിൽ ഇന്റർ മിയാമി ഈ രണ്ടു മത്സരങ്ങളിലും വിജയം നേടാനുള്ള സാധ്യതയില്ല. നിലവിൽ ഇന്റർ മിയാമി കളിച്ച ടീമുകളേക്കാൾ കരുത്തരാണ് ഈ രണ്ടു ടീമുകളും. സൗദി പ്രൊ ലീഗിൽ ഒന്നാം സ്ഥാനത്തും രണ്ടാം സ്ഥാനത്തും നിൽക്കുന്ന ഈ ടീമുകളിൽ വളരെ മികച്ച താരങ്ങൾ കളിക്കുന്നതിനു പുറമെ നല്ല കെട്ടുറപ്പും കാണിക്കുന്നുണ്ട്.

അൽ നസ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിക്കുന്നതും മെസി ആരാധകരുടെ ആശങ്കയേറ്റുന്ന കാര്യമാണ്. ഗ്ലോബ് സോക്കർ അവാർഡ് വാങ്ങിയതിനു ശേഷം ലയണൽ മെസിക്കെതിരെ പരോക്ഷമായ രീതിയിൽ റൊണാൾഡോ വിമർശനം നടത്തിയിരുന്നു. ഈ മത്സരം അവർ തമ്മിലുള്ള പോരാട്ടമായിക്കൂടി ആരാധകർ കാണുന്നതിനാൽ ഒരു തോൽവി മെസി ആരാധകർ ആഗ്രഹിക്കുന്നുണ്ടാകില്ല.

എന്നാൽ നിലവിലെ ഫോമിൽ ഇന്റർ മിയാമി ഈ രണ്ടു ടീമുകൾക്കെതിരെയും വിജയിക്കാൻ സാധ്യതയില്ല. എതിരാളികളായ രണ്ടു ടീമുകളും സീസണിന്റെ പകുതി മത്സരങ്ങൾ ഒരുമിച്ച് കളിച്ച് കെട്ടുറപ്പോടെ നിൽക്കുമ്പോൾ ഇന്റർ മിയാമി പുതിയ താരങ്ങളെ വെച്ച് പുതിയൊരു സീസണിന് തുടക്കം കുറിച്ചിരിക്കുന്ന സമയമാണ്. ജനുവരി 29, ഫെബ്രുവരി 1 തീയതികളിലാണ് മത്സരം.

Inter Miami Recent Performance Concern To Fans