ഇത് കേരള ബ്ലാസ്റ്റേഴ്‌സിന്റെ സർവാധിപത്യം, ഐഎസ്എൽ ആദ്യപകുതിയിലെ അഞ്ചു മികച്ച താരങ്ങളിൽ മൂന്നും ബ്ലാസ്റ്റേഴ്‌സിൽ നിന്ന് | ISL

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യപകുതി സമാപിച്ച് രണ്ടാം പകുതിയിലേക്ക് കടക്കാനിരിക്കുകയാണ്. അതിനിടയിൽ സൂപ്പർ കപ്പും മറ്റും നടക്കുന്നതിന്റെ ചെറിയൊരു ഇടവേളയുണ്ട്. ഇതുവരെയുള്ള മത്സരങ്ങൾ കഴിഞ്ഞപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് ആണ് പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്. അഡ്രിയാൻ ലൂണയുടെ അഭാവത്തിലും അവർ മികച്ച പ്രകടനം നടത്തിയാണ് ഒന്നാം സ്ഥാനത്തേക്ക് മുന്നേറിയത്.

അതിനിടയിൽ കേരള ബ്ലാസ്റ്റേഴ്‌സിനു അഭിമാനമായി ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ആദ്യ പകുതിയിലെ ഏറ്റവും മികച്ച അഞ്ചു താരങ്ങളെ ഖേൽ നൗ തിരഞ്ഞെടുത്തിട്ടുണ്ട്. ഈ അഞ്ചു താരങ്ങളിൽ മൂന്നും കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നുമാണ്. അഡ്രിയാൻ ലൂണ, ദിമിത്രിയോസ് ഡയമെന്റക്കൊസ്, സച്ചിൻ സുരേഷ് എന്നിവരാണ് കേരള ബ്ലാസ്റ്റേഴ്‌സിൽ നിന്നും പട്ടികയിലുള്ളത്.

പരിക്കേറ്റു പുറത്താകുന്നത് വരെ അഡ്രിയാൻ ലൂണയാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെ എല്ലാ അർത്ഥത്തിലും നയിച്ചിരുന്നത്. ഒൻപത് മത്സരങ്ങളിൽ നിന്നും മൂന്നു ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കിയ താരം തുടർച്ചയായി ഇന്ത്യൻ സൂപ്പർ ലീഗിലെ പ്ലേയർ ഓഫ് ദി മന്ത് ആയി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലൂണ തന്നെയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

പട്ടികയിൽ ദിമിത്രിയോസ് മൂന്നാം സ്ഥാനത്താണ് നിൽക്കുന്നത്. കഴിഞ്ഞ സീസണിൽ ടീമിന്റെ ഗോൾ വേട്ടക്കാരനായിരുന്നു ദിമി ഈ സീസണിലും അതാവർത്തിക്കുകയാണ്. പത്ത് മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകൾ നേടി ടോപ് സ്‌കോറർ സ്ഥാനത്തു നിൽക്കുന്ന ദിമിത്രിയോസ് രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ട്‌. ലൂണയുടെ അഭാവത്തിൽ മുന്നേറ്റനിരയെ നയിക്കുന്നതും ദിമിത്രിയോസാണ്.

നാലാം സ്ഥാനത്തുള്ള സച്ചിൻ സുരേഷ് ഈ സീസണിൽ ആരാധകരെ എല്ലാവരെയും ഞെട്ടിച്ച പ്രകടനമാണ് നടത്തിയത്. പല മത്സരങ്ങളിലും ടീമിനെ രക്ഷിച്ച സേവുകൾ നടത്തിയ താരം പെനാൽറ്റികൾ അടക്കം തടഞ്ഞിട്ട് ടീമിന്റെ ഹീറോയായി. താരവും അർഹിക്കുന്ന നേട്ടം തന്നെയാണിത്. രണ്ടാം സ്ഥാനത്തുള്ള ഗോവ താരം ജയ് ഗുപ്‌തയും അഞ്ചാമതുള്ള നോർത്ത്ഈസ്റ്റ് യുണൈറ്റഡിന്റെ പാർത്തീബ്‌ ഗോഗോയുമാണ് മറ്റു താരങ്ങൾ.

ISL Top Five Players Of First Phase As Per Khel Now