
ലിയോ, നിങ്ങളെ മിസ് ചെയ്യുന്നുവെന്ന് ബാഴ്സ താരം; തിരിച്ചെത്തിക്കുമെന്ന് ലപോർട്ട | Lionel Messi
കടുത്ത സാമ്പത്തിക പ്രതിസന്ധികൾ കാരണം ലയണൽ മെസിയെ ഒഴിവാക്കേണ്ടി വന്ന കഴിഞ്ഞ സീസണിൽ ബാഴ്സലോണ പതറിയെങ്കിലും പിന്നീട് സാവി ഹെർണാണ്ടസ് പരിശീലകനായി വന്നതിനു ശേഷം ക്ലബ് മികച്ച രീതിയിലാണ് തിരിച്ചുവരവ് നടത്തിയത്. ഇപ്പോൾ സാവി ആദ്യമായി ബാഴ്സലോണയെ മുഴുവൻ സീസണിൽ നയിച്ചപ്പോൾ ലീഗ് കിരീടവും അവർ സ്വന്തമാക്കി. ക്ലബിന്റെ ചരിത്രത്തിലെ ഇരുപത്തിയേഴാം കിരീടമാണ് ബാഴ്സ സ്വന്തമാക്കിയത്.
ബാഴ്സലോണയുടെ വിജയത്തിൽ ടീമിന്റെ എക്കാലത്തെയും വലിയ ഇതിഹാസ താരമായ ലയണൽ മെസിയെ ഈ സമ്മറിൽ ടീമിലെത്തിയ താരങ്ങൾ വരെ ഓർക്കുന്നതാണ് കഴിഞ്ഞ ദിവസം കണ്ടത്. എസി മിലാനിൽ നിന്നും സീസണിന്റെ തുടക്കത്തിൽ ടീമിലെത്തിയ ഫ്രാങ്ക് കെസി ബാഴ്സലോണ താരങ്ങൾക്കൊപ്പം വിജയം ആഘോഷിക്കുന്ന ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കു വെച്ചിരുന്നു. അതിൽ ‘നിങ്ങളെ മിസ് ചെയ്യുന്നു ലിയോ’ എന്നും താരം എഴുതി വെച്ചിരുന്നു.
La historia que ha subido Kessié NO pic.twitter.com/Ox7TRsrXeo
— Manu. (@GxlDePaulinho) May 14, 2023
ലീഗ് വിജയത്തിന് ശേഷം ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരുമെന്ന ഉറപ്പ് ബാഴ്സലോണ പ്രസിഡന്റായ യോൻ ലപോർട്ട നൽകുകയുണ്ടായി. ലയണൽ മെസിയെ തിരിച്ചെത്തിക്കാൻ ഞങ്ങൾ സാധ്യമായ എന്തും ചെയ്യുമെന്നാണ് അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞത്. നിലവിൽ തന്നെ ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബാഴ്സലോണ ആരംഭിച്ചിട്ടുണ്ട്. ലാ ലിഗ നൽകിയ നിർദ്ദേശങ്ങൾ പാലിച്ച് അതവർ നടപ്പിലാക്കുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.
Barça president Joan Laporta: “We will do everything we can to bring Leo Messi back to Barcelona”, told @JijantesFC 🚨🔵🔴
— Fabrizio Romano (@FabrizioRomano) May 14, 2023#FCB pic.twitter.com/BSEF0sbl02
ലയണൽ മെസിയുടെ തിരിച്ചു വരവിനായി ബാഴ്സലോണ താരങ്ങളും വളരെ ആവേശത്തോടെ കാത്തിരിക്കുകയാണെന്നാണ് കെസിയുടെ പോസ്റ്റിൽ നിന്നും വ്യക്തമാകുന്നത്. ലോറിസ് അവാർഡ് ദാന ചടങ്ങിനിടെ ലയണൽ മെസിയുമായി റോബർട്ട് ലെവൻഡോസ്കി സംസാരിച്ചതും വാർത്തകളിൽ നിറഞ്ഞിരുന്നു. ആരാധകരിൽ വലിയൊരു വിഭാഗവും ലയണൽ മെസി ബാഴ്സലോണയിൽ അടുത്ത സീസണിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Laporta Says He Will Do Everything Possible For Lionel Messi Return