രാഷ്ട്രീയപ്പാർട്ടിയുടെ പതാകയെന്നു കരുതി പോർച്ചുഗൽ പതാക നശിപ്പിച്ചു

ലോകകപ്പ് ആരവങ്ങൾക്കിടെ രസകരമായ സംഭാവമുണ്ടായിരിക്കുകയാണ് കണ്ണൂർ പാനൂരിൽ. രാഷ്ട്രീയപ്പാർട്ടിയുടെ പതാകയെന്നു കരുതി ഫുട്ബോൾ ആരാധകർ ലോകകപ്പുമായി ബന്ധപ്പെട്ടു സ്ഥാപിച്ച പോർച്ചുഗൽ പതാക വലിച്ചൊടിച്ചു പറിച്ചു കളഞ്ഞ വ്യക്തിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

കണ്ണൂർ പാനൂരിലെ വൈദ്യൻ പീടികയെന്ന സ്ഥലത്താണ് സംഭവമുണ്ടായത്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ പതാകക്കും പോർച്ചുഗൽ പതാകക്കും നിറങ്ങൾ കൊണ്ടു സാമ്യമുണ്ട്. ഇതു കണ്ടു തെറ്റിദ്ധരിച്ചാണ് എതിർ കക്ഷിയിൽ പെട്ടൊരു വ്യക്തി നിറത്തിൽ കെട്ടിയ കോടി അഴിച്ചെടൂത്ത് കീറി നശിപ്പിച്ചത്.

സംഭവത്തിൽ പോലീസ് അന്വേഷണവും നടന്നിട്ടുണ്ട്. കോടി നശിപ്പിച്ച വ്യക്തി ആ സമയത്ത് മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്തായാലും രസകരമായ സംഭവത്തിന്റെ വീഡിയോ ഫുട്ബോൾ ആരാധകരുടെ ഇടയിലും മറ്റും പടർന്നു പിടിക്കുകയാണിപ്പോൾ.