അർജന്റീന ടീമിൽ സ്‌കലോണിയുടെ പരീക്ഷണങ്ങൾ, ഇന്നത്തെ മത്സരത്തിനുള്ള സാധ്യത ഇലവൻ അറിയാം

ഖത്തർ ലോകകപ്പിനു മുന്നോടിയായുള്ള സൗഹൃദമത്സരത്തിൽ അർജന്റീന ഇന്ന് യുഎഇയെ നേരിടും. ലോകകപ്പിന് മുന്നോടിയായി അർജന്റീന കളിക്കുന്ന ഒരേയൊരു മത്സരമാണ് ഇന്നത്തേത്. ഇന്ത്യൻ സമയം രാത്രി 9 മണിക്കാണ് മത്സരം നടക്കുന്നത്. മത്സരത്തിൽ ടീമിൽ ഏതാനും പരീക്ഷണങ്ങൾ ആദ്യ ഇലവനിൽ പരിശീലകൻ ലയണൽ സ്‌കലോണി നടത്തുമെന്നാണ് റിപ്പോർട്ടുകൾ.

പൂർണമായും ഫിറ്റ്നസ് വീണ്ടെടുക്കാത്തതിനാൽ ക്രിസ്റ്റ്യൻ റൊമേരോ കളിച്ചേക്കില്ല. ലെഫ്റ്റ് ബാക്ക് സ്ഥാനത്താണ് സ്‌കലോണിയുടെ പ്രധാന പരീക്ഷണം. റൈറ്റ് ബാക്കുകളായി കളിക്കുന്ന ഫോയ്ത്ത്, മോളിന എന്നിവരിൽ ഒരാളാകും ലെഫ്റ്റ്ബാക്ക് പൊസിഷനിൽ ഇറങ്ങുക. ജിയോവാനി ലോ സെൽസോക്ക് പകരം മാക് അലിസ്റ്റർ മധ്യനിരയിൽ ഇറങ്ങും. ലൗടാരോ മാർട്ടിനസിനു പകരം ജൂലിയൻ അൽവാരസ് ഇറങ്ങും.

നായകൻ ലയണൽ മെസി ഇന്നത്തെ മത്സരത്തിനിറങ്ങും. ബാക്കി അർജന്റീനയുടെ ടീമിൽ സ്ഥിരം ഇടം പിടിക്കാറുള്ള കളിക്കാർ തന്നെയാണ് ഉണ്ടാവുക. ക്ലബ് മത്സരങ്ങൾ കഴിഞ്ഞെത്തിയ താരങ്ങൾക്ക് തയ്യാറെടുപ്പിനുള്ള അവസരമാണ് ഇന്നത്തെ മത്സരം എന്നതിനാൽ അതു വളരെ പ്രധാനമാണ്.

അർജന്റീന സാധ്യത ഇലവൻ: എമിലിയാനോ മാർട്ടിനെസ്; മോണ്ടിയേൽ, ഒറ്റമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, നഹുവൽ മൊലിന/ജുവാൻ ഫോയ്ത്ത്; ഡി പോൾ, പരേഡസ്, മാക് അലിസ്റ്റർ; മെസ്സി; ലൗട്ടാരോ മാർട്ടിനെസ്/ഏഞ്ചൽ ഡി മരിയ; ജൂലിയൻ അൽവാരസ്.

fpm_start( "true" ); /* ]]> */