മെസിയെ റഫറിമാർ സഹായിക്കും, അർജന്റീന താരത്തിന്റെ വരവിൽ ആശങ്ക പ്രകടിപ്പിച്ച് എംഎൽഎസ് പരിശീലകൻ | Messi
ഏതാനും ദിവസങ്ങൾക്കുള്ളിൽ ലയണൽ മെസിയുടെ ട്രാൻസ്ഫർ പ്രഖ്യാപിക്കാൻ അമേരിക്കൻ ക്ലബായ ഇന്റർ മിയാമി ഒരുങ്ങുകയാണ്. പിഎസ്ജി കരാർ അവസാനിച്ച താരം ബാഴ്സലോണയിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും ഇന്റർ മിയാമിയെയാണ് തിരഞ്ഞെടുത്തത്. ജൂലൈ പതിനാറിന് താരത്തിന്റെ സൈനിങ് പ്രഖ്യാപിച്ച് ആരാധകർക്ക് മുന്നിൽ ഇന്റർ മിയാമി അവതരിപ്പിക്കും.
ലയണൽ മെസിയെപ്പോലൊരു താരം അമേരിക്കൻ ലീഗിൽ മുൻപ് കളിച്ചിട്ടില്ല. ഖത്തർ ലോകകപ്പ് നേടി ഫുട്ബോൾ ലോകത്തിന്റെ നിറുകയിൽ നിൽക്കുന്ന സമയത്താണ് താരം അമേരിക്കൻ ലീഗിലെത്തുന്നത്. അമേരിക്കൻ ലീഗിന് ലോകശ്രദ്ധ കിട്ടാൻ ഇത് സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. മെസിക്ക് പുറമെ മറ്റു ചില വമ്പൻ താരങ്ങളും ഇന്റർ മിയാമിയിലേക്ക് വരുന്നുണ്ട്.
When David Beckham came to MLS, he faced no small number of dangerous tackles.
How will the league's referees deal with them for Lionel Messi?
📝 @MLSist
— The Athletic | Football (@TheAthleticFC) July 8, 2023
അതേസമയം ലയണൽ മെസി ഇന്റർ മിയാമിയിൽ എത്തുന്നതിൽ മറ്റു ക്ലബുകളുടെ പരിശീലകർക്ക് ചെറിയ ആശങ്കയുണ്ട്. ലോകഫുട്ബോളിലെ ഏറ്റവും വലിയ താരമായതിനാൽ തന്നെ റഫറിമായുടെ സഹായം ലയണൽ മെസിക്ക് ലഭിച്ചേക്കാമെന്ന് കഴിഞ്ഞ ദിവസം ഒരു പരിശീലകൻ അഭിപ്രായപ്പെട്ടു. താരത്തിന് അനുകൂലമായ തീരുമാനങ്ങൾ റഫറിമാർ എടുത്തേക്കുമെന്നാണ് അദ്ദേഹം പറയുന്നത്.
അതിനു പുറമെ ഒരു എംഎസ്എൽ റഫറി വമ്പൻ താരങ്ങളുള്ള കളി നിയന്ത്രിക്കുന്നതിൽ കുഴപ്പങ്ങളും പറഞ്ഞിരുന്നു. ഡേവിഡ് ബെക്കാം വന്ന സമയത്തു തന്നെ താരത്തെ സംരക്ഷിക്കാൻ സഹതാരങ്ങൾ ശ്രമം നടത്തിയിരുന്നു. അതിനേക്കാൾ ഉയർന്ന തലത്തിൽ നിൽക്കുന്ന ലയണൽ മെസി കളിക്കുന്ന മത്സരങ്ങൾ നിയന്ത്രിക്കുമ്പോൾ തങ്ങൾക്ക് സമ്മർദ്ദമുണ്ടാകുമെന്നാണ് റഫറി പറയുന്നത്.
Messi Could Get Soft Treatment From MLS Referees