മെസി രണ്ടു ചാമ്പ്യൻസ് ലീഗിൽ ഒരുമിച്ച് കളിക്കുമോ, കോപ്പ ലിബർട്ടഡോസിൽ കളിക്കാൻ ഇന്റർ മിയാമിക്ക് ക്ഷണം | Messi
ഇന്റർ മിയാമിയിലേക്കുള്ള ലയണൽ മെസിയുടെ വരവ് പ്രതീക്ഷിച്ചതിനേക്കാൾ വലിയ തരംഗമാണ് ഫുട്ബോൾ ലോകത്ത് സൃഷ്ടിച്ചത്. അമേരിക്കൻ ലീഗിലെത്തിയതിനു ശേഷം ഗംഭീരപ്രകടനം നടത്തുന്ന ലയണൽ മെസി ടീമിന് വലിയ കുതിപ്പാണ് സമ്മാനിച്ചത്. അതുവരെ തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയിരുന്ന ക്ലബ് ഇപ്പോൾ തുടർവിജയങ്ങളുമായി ലീഗ്സ് കപ്പിന്റെ ഫൈനലിൽ എത്തി നിൽക്കുന്നു. ഫൈനലിൽ വിജയിച്ചാൽ ക്ലബ് ചരിത്രത്തിൽ ആദ്യത്തെ കിരീടം ഇന്റർ മിയാമിക്ക് സ്വന്തമാകും.
ലീഗ്സ് കപ്പ് ഫൈനലിൽ എത്തിയതോടെ കോൺകാഫ് ചാമ്പ്യൻസ് ലീഗിലേക്ക് ഇന്റർ മിയാമി യോഗ്യത നേടിയിരുന്നു. ലീഗ്സ് കപ്പിലെ ആദ്യ മൂന്നു സ്ഥാനക്കാർക്ക് കോൺകാഫ് ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് യോഗ്യത ലഭിക്കുമെന്ന നിയമത്തിന്റെ ഭാഗമായാണിത്. ലീഗിൽ അവസാനസ്ഥാനത്തു നിൽക്കുന്ന ഇന്റർ മിയാമിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ബുദ്ധിമുട്ടാണെന്നിരിക്കെയാണ് മെസി വന്നതിനു ശേഷം നടത്തിയ കുതിപ്പിൽ അവർ അടുത്ത വർഷത്തെ ചാമ്പ്യൻസ് ലീഗിൽ എത്തിയത്.
🚨 BREAKING: Chiqui Tapia, at the request of Alejandro Domínguez and CONMEBOL, INVITED Inter Miami to participate in the next edition of the Copa Libertadores de América. @hugorbalassone 🏆🇺🇸 pic.twitter.com/gacwoYCYNq
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 16, 2023
എന്നാൽ കോൺകാഫ് ചാമ്പ്യൻസ് ലീഗിൽ മാത്രമല്ല, സൗത്ത് അമേരിക്കയിലെ ചാമ്പ്യൻസ് ലീഗായ കോപ്പ ലിബർട്ടഡോസിലും മത്സരിക്കാൻ ലയണൽ മെസിക്കും ഇന്റർ മിയാമിക്കും ക്ഷണം വന്നിട്ടുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജേർണലിസ്റ്റായ ഹ്യൂഗോ ബലാസോണിന്റെ റിപ്പോർട്ടുകൾ പ്രകാരം കോൺമെബോളിന്റെ പ്രസിഡന്റായ അലസാന്ദ്രോ ഡൊമിനിഗ്വസ് അർജന്റീന ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ ടാപ്പിയയോട് മെസിയെയും സംഘത്തെയും ക്ഷണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്റർ മിയാമിയെ മാത്രമല്ല, അമേരിക്കയിലെയും മെക്സിക്കോയിലെയും ടീമുകളെ ഉൾപ്പെടുത്തി കോപ്പ ലിബർട്ടഡോസ് ടൂർണമെന്റ് വിപുലീകരിക്കുക എന്ന ഉദ്ദേശവും അവർക്കുണ്ട്. നിലവിൽ മുപ്പത്തിരണ്ട് ടീമുകളാണ് കോപ്പ ലിബർട്ടഡോസിൽ പങ്കെടുക്കുന്നത്. അർജന്റീന, ബൊളീവിയ, ബ്രസീൽ, ചിലി. കൊളംബിയ, ഇക്വഡോർ, പാരഗ്വായ്, പെറു, യുറുഗ്വായ്, വെനസ്വല തുടങ്ങിയ രാജ്യങ്ങളിലെ ടീമുകൾ പങ്കെടുക്കുന്നു. അർജന്റൈൻ ക്ളബുകളാണ് ഈ കിരീടം കൂടുതൽ തവണ നേടിയിരിക്കുന്നത്.
Messi Invited To Play In Copa Libertadores