ബംഗാൾ ക്ലബുകൾ തിരിച്ചടി നേരിട്ടപ്പോൾ കല്യാൺ ചൗബെക്ക് കൊണ്ടു, റഫറിമാരുടെ യോഗം വിളിച്ചതിന്റെ യഥാർത്ഥ കാരണമിതാണ് | AIFF

ഇന്ത്യൻ സൂപ്പർ ലീഗിൽ റഫറിമാരുടെ തീരുമാനങ്ങൾ ക്ലബുകൾക്ക് വലിയ രീതിയിലുള്ള തിരിച്ചടി നൽകുന്നുണ്ടെന്ന് പരാതി വ്യാപകമായ സാഹചര്യത്തിൽ കഴിഞ്ഞ ദിവസം ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പ്രസിഡന്റായ കല്യാൺ ചൗബേ ഒരു യോഗം വിളിച്ചിരുന്നു. റഫറിയിങ് നിലവാരം മെച്ചപ്പെടുത്താൻ വേണ്ടിയുള്ള കാര്യങ്ങളാണ് അതിൽ ചർച്ച ചെയ്‌തത്‌.

യോഗത്തിൽ ക്ലബുകളുടെ പരാതികളും അവർ നൽകിയ വീഡിയോ ദൃശ്യങ്ങളുമെല്ലാം പരിശോധിച്ചിരുന്നു. പല മത്സരങ്ങളിലും റഫറിയിങ് പിഴവുകൾ ടീമുകൾക്ക് തിരിച്ചടി നൽകിയെന്നും നിലവാരം ഉയർത്തേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം സമ്മതിക്കുകയും ചെയ്‌തു. എന്നാൽ ആ യോഗം പെട്ടന്ന് വിളിക്കാനുണ്ടായ സാഹചര്യം മറ്റൊന്നാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഡിസംബറിൽ നടന്ന മത്സരങ്ങളിൽ ബംഗാളിൽ നിന്നുള്ള രണ്ടു ക്ലബുകളും റഫറിയിങ് പിഴവുകൾ കാരണം ബുദ്ധിമുട്ടിയിരുന്നു. മുംബൈ സിറ്റിയുമായി നടന്ന മത്സരത്തിൽ നാല് മോഹൻ ബഗാൻ താരങ്ങൾക്കാണ് ചുവപ്പുകാർഡ് ലഭിച്ചത്. ഒഡിഷ എഫ്‌സിക്കെതിരെ നടന്ന മത്സരത്തിൽ ഈസ്റ്റ് ബംഗാളിന് അനുകൂലമായി ലഭിക്കേണ്ട രണ്ടു പെനാൽറ്റികൾ റഫറി നിഷേധിക്കുകയും ചെയ്‌തിരുന്നു.

കല്യാൺ ചൗബേ അടിയന്തിരമായി യോഗം വിളിച്ചത് ഈ സാഹചര്യത്തിലാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. യോഗത്തിനു ശേഷം അദ്ദേഹം പറഞ്ഞത് ഒരു ക്ലബ് റഫറിയിങ് പിഴവുകൾ കാരണം വളരെയധികം ബുദ്ധിമുട്ടിയിട്ടുണ്ടെന്നാണ്. അവർ കളിച്ച പത്ത് മത്സരങ്ങളിൽ രണ്ടെണ്ണത്തിലും പിഴവുകൾ സംഭവിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിൽ നിന്നുള്ള രണ്ടു ക്ലബുകളും പത്ത് മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.

അദ്ദേഹത്തിന്റെ വാക്കുകൾ നിന്നു തന്നെ ബംഗാൾ ക്ലബുകൾ റഫറിയിങ് പിഴവ് കാരണം ബുദ്ധിമുട്ടിയ കാര്യമാണ് പറയുന്നതെന്ന് വ്യക്തമാണ്. ബംഗാൾ സ്വദേശിയായ അദ്ദേഹത്തിന്റെ ഭാര്യ മോഹൻ ബാഗാൻ ഫുട്ബോൾ ക്ലബിന്റെ നേതൃത്വത്തിൽ ഇരിക്കുന്ന വ്യക്തിയാണ്. അതിന്റെ പക്ഷപാതം അദ്ദേഹം കാണിക്കുന്നുണ്ടെന്ന് ഇതിൽ നിന്നും വ്യക്തമാണ്.

റഫറിയിങ് പിഴവുകൾ മറ്റു ടീമുകളും നേരിട്ടുണ്ടെന്നിരിക്കെ അതിനെതിരെ പ്രതികരിക്കുന്ന ആരാധകർക്കും പരിശീലകർക്കും അദ്ദേഹം മുന്നറിയിപ്പ് നൽകുകയും ചെയ്‌തിരുന്നു. പലപ്പോഴും ആരാധകരുടെയും പരിശീലകരുടെയും പ്രതിഷേധം നിയമങ്ങൾ അറിയാത്തത് കൊണ്ടാണെന്നും ക്ലബ് ഇക്കാര്യത്തിൽ ഇടപെടൽ നടത്തണമെന്നും അദ്ദേഹം പറഞ്ഞത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെ ഉദ്ദേശിച്ചാണെന്ന് വ്യക്തം.

Reason AIFF Called Emergency Meeting On Refereeing Decisions