ബ്രസീലിയൻ ഫുട്ബോൾ ഈ ടീമിന് നഷ്‌ടമായിരിക്കുന്നു, വിമർശനവുമായി ഇതിഹാസതാരം കാർലോസ്

ഖത്തർ ലോകകപ്പിനിറങ്ങാൻ ബ്രസീൽ ടീം തയ്യാറെടുത്തു കൊണ്ടിരിക്കെ ടീമിനെതിരെ വിമർശനവുമായി ഇതിഹാസതാരം റോബർട്ടോ കാർലോസ്. ഇപ്പോഴത്തെ ബ്രസീൽ ടീമിന് മനോഹരമായ ബ്രസീലിയൻ ഫുട്ബോൾ നഷ്‌ടമായിരിക്കുന്നുവെന്നാണ് കാർലോസ് പറയുന്നത്. ആക്രമണവും പ്രതിരോധവും ഒരുപോലെ സമന്വയിപ്പിച്ച് മികച്ച ഫുട്ബോൾ കളിക്കാൻ പഴയ ടീമിനെ അപേക്ഷിച്ച് ഇപ്പോഴത്തെ ടീമിന് കഴിയുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ബ്രസീലിനു അവരുടെ സ്വാഭാവികമായ ഉള്ളടക്കം നഷ്‌ടമായിരുന്നു, ആ മനോഹരമായ കളിയുടെയും. ഞങ്ങൾ ഒരു ടീമെന്ന നിലയിൽ ആക്രമണം നടത്തിയിരുന്നു, അതുപോലെ ഇപ്പോഴത്തെ ടീമിനെക്കാൾ നല്ല രീതിയിൽ പ്രതിരോധിച്ചു നിൽക്കുകയും ചെയ്‌തു. പന്തടക്കം കൊണ്ടുള്ള കളിയിൽ വളരെ ആത്മവിശ്വാസം ഈ ടീമിന് ഉണ്ടായിരുന്നു.” റോബർട്ടോ കാർലോസ് ഇംഗ്ലീഷ് മാധ്യമമായ ദി ടെലെഗ്രാഫിനോട് പറഞ്ഞു.

റോബർട്ടോ കാർലോസ് കളിച്ചിരുന്ന സമയത്തെ ബ്രസീൽ ടീം ഇപ്പോഴത്തെ ടീമിനെക്കാൾ മികച്ച സ്‌ക്വാഡ് തന്നെയായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. എല്ലാ പൊസിഷനിലും വളരെ മികച്ച താരങ്ങൾ ആ ടീമിലുണ്ടായിരുന്നു. എന്നാൽ ഇപ്പോഴത്തെ ബ്രസീൽ ടീമിനെ സംബന്ധിച്ച് ഫുൾ ബാക്ക് പൊസിഷനുകൾ ഒരു ദൗർബല്യമാണ്. എങ്കിലും ഏതു ടീമിനെയും മറികടക്കാനുള്ള കരുത്ത് ടിറ്റെ പ്രഖ്യാപിച്ച ലോകകപ്പ് സ്‌ക്വാഡിനുണ്ട്.

fpm_start( "true" ); /* ]]> */