ബ്രസീലിനെതിരായ തോൽവിക്കു ശേഷം അർജന്റീന കരുത്തരായി മാറി, മെസി പറയുന്നു

2019ൽ നടന്ന കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലിനോട് തോൽവി വഴങ്ങിയതിനു ശേഷമാണ് അർജന്റീന കരുത്തുറ്റ ടീമായി മാറിയതെന്ന് ലയണൽ മെസി. ആ തോൽവിക്ക് ശേഷം അപരാജിതരായി കുതിക്കുന്ന അർജന്റീന മുപ്പത്തിയഞ്ചു മത്സരങ്ങളിൽ തോൽവിയറിയാതെ ലോകകപ്പിനായി ഇറങ്ങുകയാണ്. ഗ്രൂപ്പ് മത്സരങ്ങളിൽ കൂടി തോൽവിയറിയാതിരുന്നാൽ ഇക്കാര്യത്തിൽ റെക്കോർഡാണ് അർജന്റീനയെ കാത്തിരിക്കുന്നത്.

“2019 കോപ്പ അമേരിക്ക സെമി ഫൈനലിൽ ബ്രസീലുമായി നടന്ന മത്സരത്തിനു ശേഷം അർജന്റീന കരുത്തരായി മാറി. അതിനു ശേഷം മികച്ച രീതിയിലേക്ക് മാറാൻ ടീമിന് കഴിഞ്ഞു. ഇപ്പോഴത്തെ ടീമിന് 2014ലെ ടീമുമായി സാമ്യതയുണ്ട്. മികച്ചൊരു ഗ്രൂപ്പും അവരുടെ മാനസികമായ കരുത്തും, അതാണ് വളരെ പ്രധാനപ്പെട്ട കാര്യം.” അർജന്റീന മാധ്യമമായ ഒലെക്ക് നൽകിയ അഭിമുഖത്തിൽ മെസി പറഞ്ഞു.

“ഒരു സ്വപ്നം ഞങ്ങളെ നയിക്കുന്നു. ഈ ടീം കടന്നു പോകുന്നതെന്ന് നല്ല സാഹചര്യത്തിലൂടെയാണെന്ന് ഞങ്ങൾക്കറിയാം. ലോകകപ്പ് വളരെ ബുദ്ധിമുട്ടു നിറഞ്ഞ ഒന്നായിരിക്കുമെന്നും ഈ സ്‌ക്വാഡിന് ധാരണയുണ്ട്.” മെസി വ്യക്തമാക്കി. ലോകകപ്പിൽ അർജന്റീനയുടെ ആദ്യത്ത മത്സരം നവംബർ 22നു മെക്‌സിക്കോക്ക് എതിരെയാണ്. ലോകകപ്പിനു മുന്നോടിയായി രണ്ടു സന്നാഹ മത്സരങ്ങളും ടീം കളിക്കും.

fpm_start( "true" ); /* ]]> */