സെർജിയോ റാമോസടക്കം മൂന്നു സൂപ്പർതാരങ്ങൾ പുറത്ത്, സ്പെയിൻ ടീം പ്രഖ്യാപിച്ചു

വെറ്ററൻ താരമായ സെർജിയോ റമോസടക്കം മൂന്നു പ്രധാന താരങ്ങളെ ഒഴിവാക്കി സ്പെയിൻ സ്‌ക്വാഡ് പരിശീലകൻ ലൂയിസ് എൻറിക് പ്രഖ്യാപിച്ചു. പിഎസ്‌ജി താരമായ സെർജിയോ റാമോസിനു പുറമെ ലിവർപൂൾ മധ്യനിരതാരം തിയാഗോ അൽകാൻട്ര, മാഞ്ചസ്റ്റർ യുണൈറ്റഡ് ഗോൾകീപ്പർ ഡേവിഡ് ഡി ഗിയ എന്നീ താരങ്ങളാണ് സ്പെയിൻ ടീമിൽ നിന്നും തഴയപ്പെട്ട പ്രധാനപ്പെട്ട കളിക്കാർ. റാമോസ്, ഡി ഗിയ എന്നീ താരങ്ങൾക്ക് എൻറിക് അവസരം നൽകുന്നത് കുറവാണെങ്കിലും തിയാഗോ തഴയപ്പെട്ടത് ആരാധകരെ ആശ്ചര്യപ്പെടുത്തിയ കാര്യമാണ്.

ബാഴ്‌സലോണ ടീമിൽ നിന്നും ഏഴു താരങ്ങൾ സ്പെയിൻ ടീമിലിടം നേടിയപ്പോൾ റയൽ മാഡ്രിഡിൽ നിന്നും രണ്ടു താരങ്ങൾ മാത്രമേയുള്ളൂ. റയൽ മാഡ്രിഡിൽ നിന്നും കാർവാഹാൾ, അസെൻസിയോ എന്നിവർ ടീമിലെത്തിയപ്പോൾ നാച്ചോ തഴയപ്പെട്ടു. അതേസമയം ബാഴ്‌സലോണയിൽ നിന്നും ജോർഡി ആൽബ, എറിക് ഗാർസിയ, സെർജിയോ ബുസ്‌ക്വറ്റ്സ്, പെഡ്രി, ഗാവി, ഫെറൻ ടോറസ്, അൻസു ഫാറ്റി എന്നീ താരങ്ങളാണ് ഇടം പിടിച്ചിരിക്കുന്നത്. കോസ്റ്റാറിക്ക, ജപ്പാൻ, ജർമനി എന്നീ ടീമുകൾക്കൊപ്പമാണ് സ്പെയിൻ ലോകകപ്പ് ഗ്രൂപ്പിലുള്ളത്.

ഗോൾകീപ്പർമാർ: ഉനെ സിമൺ (അത്‌ലറ്റിക് ക്ലബ്), റോബർട്ട് സാഞ്ചസ് (ബ്രൈറ്റൺ), ഡേവിഡ് റയ (ബ്രന്റ്ഫോർഡ്).

ഡിഫൻഡർമാർ: സീസർ അസ്പിലിക്യൂറ്റ (ചെൽസി), ഡാനി കാർവഹാൽ (റയൽ മാഡ്രിഡ്), എറിക് ഗാർസിയ (ബാഴ്‌സലോണ), ഹ്യൂഗോ ഗില്ലാമൺ (വലൻസിയ), പൗ ടോറസ് (വില്ലാറയൽ), അയ്‌മെറിക് ലാപോർട്ടെ (മാഞ്ചസ്റ്റർ സിറ്റി), ജോർഡി ആൽബ (ബാഴ്‌സലോണ) , ജോസ് ഗയ (വലൻസിയ).

മിഡ്ഫീൽഡർമാർ: സെർജിയോ ബുസ്‌ക്വെറ്റ്‌സ് (ബാഴ്‌സലോണ), റോഡ്രി ഹെർണാണ്ടസ് (മാഞ്ചസ്റ്റർ സിറ്റി), ഗാവി (ബാഴ്‌സലോണ), കാർലോസ് സോളർ (പിഎസ്‌ജി), മാർക്കോസ് ലോറന്റെ (അത്‌ലറ്റിക്കോ മാഡ്രിഡ്), പെഡ്രി ഗോൺസാലസ് (എഫ്‌സി ബാഴ്‌സലോണ), കോക്കെ (അറ്റ്‌ലറ്റിക്കോ മാഡ്രിഡ്).

ഫോർവേഡുകൾ: ഫെറാൻ ടോറസ് (ബാഴ്‌സലോണ), നിക്കോ വില്യംസ് (അത്‌ലറ്റിക് ക്ലബ്), യെറെമി പിനോ (വില്ലാറയൽ), അൽവാരോ മൊറാറ്റ (അത്‌ലറ്റിക്കോ മാഡ്രിഡ്), മാർക്കോ അസെൻസിയോ (റയൽ മാഡ്രിഡ്), പാബ്ലോ സരാബിയ (പിഎസ്‌ജി), ഡാനി ഓൾമോ (ആർബി ലീപ്‌സിഗ്), അൻസു ഫാറ്റി (ബാഴ്‌സലോണ)