സ്പെയിനിലെ വമ്പന്മാർ ഐഎസ്എൽ ക്ലബുകളെ സ്വന്തമാക്കും, വെളിപ്പെടുത്തലുമായി ലാ ലിഗ മേധാവി | ISL
ഇന്ത്യൻ സൂപ്പർലീഗ് ആരംഭിച്ചതിനു ശേഷം ഇന്ത്യൻ ഫുട്ബോളിൽ വിദേശങ്ങളിലുള്ള പല ക്ളബുകൾക്കും താൽപര്യം ആരംഭിച്ചിട്ടുണ്ട്. പല ക്ലബുകളും ഇന്ത്യൻ സൂപ്പർ ലീഗിലെ വിവിധ ക്ലബുകളുമായി സഹകരിച്ചു പ്രവർത്തിക്കുന്നുമുണ്ട്. ഏറ്റവും അവസാനം സ്പാനിഷ് ക്ലബായ സെവിയ്യ ഐഎസ്എല്ലിലെ പ്രധാന ക്ലബുകളിൽ ഒന്നായ ബെംഗളൂരു എഫ്സിയുമായി സഹകരിച്ചു പ്രവർത്തിക്കുന്നുണ്ട്. അതിനു മുൻപേ മുംബൈ സിറ്റിയെ സിറ്റി ഗ്രൂപ്പ് തന്നെ ഏറ്റെടുത്തിരുന്നു.
ഭാവിയിൽ കൂടുതൽ വിദേശ ക്ലബുകൾ ഇന്ത്യയിലെ ക്ലബുകളുമായി സഹകരിച്ചു പ്രവർത്തിക്കുകയോ അവരെ ഏറ്റെടുക്കുകയോ ചെയ്യുമെന്നാണ് കഴിഞ്ഞ ദിവസം ലാ ലിഗ ഇന്ത്യയുടെ എംഡിയായ അന്റോണിയോ കചാസയുടെ വെളിപ്പെടുത്തലിൽ നിന്നും വ്യതമാകുന്നത്. സ്പെയിനിലെ രണ്ടു ക്ലബുകൾ ഐഎസ്എൽ ക്ളബുകളെ ഏറ്റെടുക്കാൻ ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം സ്പോർട്ട്സകീഡയോട് സംസാരിക്കേ വ്യക്തമാക്കി.
La Liga India's managing director Jose Antonio Cachaza reveals that two Spanish clubs are earnestly planning to buy an ISL franchise! 🤩#IndianFootball #LaLiga #HeroISL #IFTWC 🇮🇳 pic.twitter.com/1gwKGWi8Ox
— IFTWC – Indian Football (@IFTWC) May 1, 2023
“എനിക്കറിയാവുന്ന ഒരു കാര്യം കൂടുതൽ സ്പാനിഷ് ക്ലബുകൾ ഇന്ത്യൻ മാർക്കറ്റിൽ മറ്റൊരു തലത്തിൽ തന്നെ കണ്ണ് വെച്ചു തുടങ്ങിയിട്ടുണ്ടെന്നതാണ്. അടുത്തിടെ വിയ്യാറയൽ ബെംഗളൂരുവിൽ ഒരു അക്കാദമി സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടത്തുകയുണ്ടായി. രണ്ട് സ്പാനിഷ് ക്ലബുകൾ, അതാരാണെന്ന് പറയാനാവില്ല, ഐഎസ്എൽ ഫ്രാഞ്ചൈസി വാങ്ങുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ട്.”
“ഒരു അക്കാദമി തുടങ്ങുന്നത് എളുപ്പമുള്ള തീരുമാനമാണ്. പക്ഷെ ഇന്ത്യൻ ഫുട്ബോളിൽ ഇടപെടുകയെന്നത് വളരെ ഗൗരവമുള്ള കാര്യമാണ്, അതിനു ശരിയായ സമയവും സ്ഥലവും ആവശ്യമാണ്. അത് നടന്നു കൊണ്ടിരിക്കുന്നുണ്ടോ എന്നു ചോദിച്ചാൽ അതേയെന്നാണ് ഉത്തരം. അത് ഉടനെ തന്നെ സംഭവിക്കുമോ എന്നു ചോദിച്ചാൽ എനിക്കറിയില്ല.” അദ്ദേഹം പറഞ്ഞു.
ഏത് ഐഎസ്എൽ ക്ലബിന്റെ ഫാഞ്ചൈസി വാങ്ങാനാണ് സ്പാനിഷ് ക്ലബുകൾ താല്പര്യപ്പെടുന്നതെന്ന കാര്യത്തിൽ വ്യക്തതയില്ലെങ്കിലും ഇത് ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് പ്രതീക്ഷ നൽകുന്ന കാര്യമാണ്. നിലവിലെ നേതൃത്വത്തിനെതിരെ പല തരത്തിലുള്ള വിമർശനങ്ങൾ ഉയർന്നു വരുന്നതിനാൽ ക്ലബ്ബിനെ കൂടുതൽ മെച്ചപ്പെടുത്താൻ അതിലൊരു മാറ്റം വരണമെന്ന് ആരാധകരിൽ പലരും ആഗ്രഹിക്കുന്നു.
Two Spanish Clubs Consider To Buy ISL Franchise