മെസിയിറങ്ങാൻ പോകുന്നത് അവസാനത്തെ മത്സരത്തിന്, താരത്തിനെതിരായ വിമർശനങ്ങൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഗാൾട്ടിയർ | Lionel Messi
ലയണൽ മെസി ഈ സീസണിനു ശേഷം പിഎസ്ജി വിടുമെന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ച് പരിശീലകൻ ക്രിസ്റ്റഫെ ഗാൾട്ടിയർ. ക്ലെർമോണ്ടിനെതിരെ അടുത്ത ദിവസം നടക്കാൻ പോകുന്ന ഫ്രഞ്ച് ലീഗ് മത്സരം ക്ലബിനൊപ്പം താരത്തിന്റെ അവസാനത്തെ മത്സരമായിരിക്കുമെന്നും കരാർ അവസാനിക്കുന്ന താരം ക്ലബിൽ തുടരില്ലെന്നും അദ്ദേഹം ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ വ്യക്തമാക്കി.
“ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച കളിക്കാരനെ പരിശീലിപ്പിക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി. പാർക് ഡെസ് പ്രിൻസസിലെ അദ്ദേഹത്തിന്റെ അവസാന മത്സരമാണിത്, അദ്ദേഹത്തിന് ആരാധകരിൽ നിന്നും മികച്ച സ്വീകരണം ലഭിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഗാൾട്ടിയർ മാധ്യമങ്ങളോട് പറഞ്ഞു. ഈ സീസണിൽ ലയണൽ മെസിയുടെ പ്രകടനത്തിനെതിരെ ആരാധകർ നടത്തിയ വിമർശനം ന്യായമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Galtier🗣️: “I had the privilege of managing the best player of all time."
PSG has officially accepted Messi’s rejection. 👊
Video🎥 Via @lequipe
pic.twitter.com/myx5Hs4GWi— FCB Albiceleste (@FCBAlbiceleste) June 1, 2023
“ഈ വർഷം, അദ്ദേഹം ടീമിന്റെ ഒരു പ്രധാന ഭാഗമാണ്, എപ്പോഴും താരത്തിന്റെ സാന്നിധ്യം ലഭ്യമായിരുന്നു. മെസിക്കെതിരായ അഭിപ്രായങ്ങളോ വിമർശനങ്ങളോ ഒന്നും ന്യായമാണെന്ന് ഞാൻ കരുതുന്നില്ല. ടീമിന് വേണ്ടി അദ്ദേഹം എപ്പോഴും ഉണ്ടായിരുന്നു. സീസണിലുടനീളം അദ്ദേഹത്തോടൊപ്പം ഉണ്ടായിരിക്കുക എന്നത് ഒരു വലിയ ബഹുമതിയായാണ് ഞാൻ കാണുന്നത്.” ഗാൾട്ടിയർ വ്യക്തമാക്കി.
കഴിഞ്ഞ മത്സരത്തിൽ ലയണൽ മെസി നേടിയ ഗോളിലാണ് പിഎസ്ജി ഒരു മത്സരം ബാക്കി നിൽക്കെ ഫ്രഞ്ച് ലീഗ് കിരീടം ഉറപ്പിച്ചത്. ഈ സീസണിൽ പതിനാറു ഗോളുകളും പതിനാറ് അസിസ്റ്റുകളും താരം ക്ലബിനായി സ്വന്തമാക്കിയിട്ടുണ്ട്. ഫ്രഞ്ച് ലീഗിൽ ലയണൽ മെസിയെക്കാൾ ഗോൾ പങ്കാളിത്തമുള്ള ഒരേയൊരു താരം കിലിയൻ എംബാപ്പെ മാത്രമാണ്.
Galtier Confirms Lionel Messi Will Play His Final Game For PSG