പുതിയ പരിശീലകനെ കണ്ടെത്തി പിഎസ്ജി, ഇനി നെയ്മർ ടീമിനെ ഭരിക്കും | PSG
അടുത്ത സീസണിലേക്ക് പുതിയ പരിശീലകനെ കണ്ടെത്താനുള്ള ശ്രമങ്ങൾ പിഎസ്ജി സജീവമായി മുന്നോട്ടു പോകുന്നുണ്ട്. നെയ്മർ, എംബാപ്പെ, മെസി തുടങ്ങിയ താരങ്ങൾ ഉണ്ടായിട്ടും കഴിഞ്ഞ രണ്ടു സീസണിൽ ടീമിനെ പരിശീലിപ്പിച്ച മാനേജർമാർക്ക് ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ നിന്നും മുന്നേറ്റമുണ്ടാക്കാൻ കഴിയാത്തതിനാലാണ് പുതിയ പരിശീലകനെ ഫ്രഞ്ച് ക്ലബ് തേടുന്നത്.
പുതിയ പരിശീലകനെ കണ്ടെത്തുന്ന കാര്യത്തിൽ പിഎസ്ജി വിജയിച്ചുവെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ബാഴ്സലോണയുടെയും സ്പെയിനിന്റെയും മുൻ പരിശീലകനായിരുന്ന ലൂയിസ് എൻറിക്വയാണ് അടുത്ത സീസണിൽ പിഎസ്ജിയെ നയിക്കുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഈ ആഴ്ച തന്നെ അദ്ദേഹത്തിന്റെ സൈനിങ് പിഎസ്ജി പ്രഖ്യാപിക്കുമെന്നാണ് വ്യക്തമാകുന്നത്.
🚨🇧🇷| JUST IN: It seems that Neymar no longer really wants to leave PSG, knowing that the next coach will be Luis Enrique. Seeing a coach (Enrique) who knows him by heart and knows how to use him arrive is seen as an excellent news by the Brazilian & his entourage. [@lequipe] pic.twitter.com/d2Bm0nuBVj
— PSG Report (@PSG_Report) June 19, 2023
ബാഴ്സലോണക്കൊപ്പം ചാമ്പ്യൻസ് ലീഗ് അടക്കം സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ പരിശീലകനാണ് ലൂയിസ് എന്റിക്. എന്നാൽ സ്പെയിൻ ദേശീയ ടീമിനൊപ്പം നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. എന്നാൽ മികച്ച താരങ്ങളെ ലഭിച്ചാൽ ഗംഭീര പ്രകടനം നടത്താൻ കഴിയുമെന്ന് തെളിയിച്ച അദ്ദേഹത്തിന് പിഎസ്ജിയെ നല്ല രീതിയിൽ മുന്നോട്ടു നയിക്കാൻ കഴിയുമെന്നുറപ്പാണ്.
ലൂയിസ് എൻറിക് പിഎസ്ജി പരിശീലകനായി എത്തിയാൽ നെയ്മർ ടീമിൽ തുടരാനുള്ള സാധ്യത വർധിക്കും. ബാഴ്സലോണ പരിശീലകനായിരിക്കുന്ന സമയത്ത് നെയ്മറെക്കൊണ്ട് മികച്ച പ്രകടനം നടത്തിച്ച പരിശീലകനാണ് എൻറിക്. എംബാപ്പെ ഈ സമ്മറിൽ ക്ലബ് വിടാനുള്ള സാധ്യതയുള്ളതിനാൽ നെയ്മറെ കേന്ദ്രീകരിച്ച് എൻറിക് പദ്ധതികൾ മെനയാനും സാധ്യതയുണ്ട്.
Luis Enrique Set To Become PSG Manager