ബംഗാളിൽ വിജയക്കൊടി നാട്ടിയാൽ ആഴ്ചകളോളം ഒന്നാം സ്ഥാനത്ത്, സീസണിലെ ആദ്യ എവേ വിജയം തേടി കേരള ബ്ലാസ്റ്റേഴ്സ് | Kerala Blasters
ഐഎസ്എൽ ഈ സീസണിലെ രണ്ടാമത്തെ എവേ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്സ് ഇറങ്ങുമ്പോൾ എതിരാളികൾ ഇന്ത്യൻ ഫുട്ബോളിന്റെ മെക്കയായി അറിയപ്പെടുന്ന ബംഗാളിൽ നിന്നുള്ള ക്ലബായ ഈസ്റ്റ് ബംഗാളാണ്. ഈ സീസണിൽ സ്വന്തം മൈതാനത്ത് നടന്ന മത്സരങ്ങളിൽ ഒന്നിൽ പോലും തോൽവി നേരിട്ടിട്ടില്ലാത്ത ബ്ലാസ്റ്റേഴ്സിന്റെ ഒരേയൊരു തോൽവി മുംബൈ സിറ്റിക്കെതിരെ നടന്ന എവേ മത്സരത്തിൽ ആയിരുന്നു. ആ നിരാശയെ മറികടന്ന് എതിരാളികളുടെ മൈതാനത്തും കരുത്തു കാണിക്കേണ്ടത് ടീമിന് ആവശ്യമാണ്.
ബംഗാളിനെതിരെ ഇറങ്ങുമ്പോൾ കേരള ബ്ലാസ്റ്റേഴ്സിന് വ്യക്തമായ മുൻതൂക്കമുണ്ട്. അഞ്ചു മത്സരങ്ങളിൽ മൂന്നിലും വിജയം നേടി, ഒരു സമനിലയും ഒരു തോൽവിയുമായി ബ്ലാസ്റ്റേഴ്സ് പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്തു നിൽക്കുമ്പോൾ ഈസ്റ്റ് ബംഗാൾ ഒൻപതാം സ്ഥാനത്താണ് നിലവിലുള്ളത്. നാല് മത്സരങ്ങൾ കളിച്ച അവർ ഒന്നിൽ മാത്രം വിജയം നേടിയപ്പോൾ രണ്ടെണ്ണത്തിൽ തോൽക്കുകയും ഒന്നിൽ സമനില വഴങ്ങുകയും ചെയ്തു. ആകെ നാല് പോയിന്റ് മാത്രമാണ് അവരുടെ സമ്പാദ്യം.
👊 IT'S MATCHDAY! 🟣
🆚 East Bengal
🏟 Salt Lake
⏰ 20:00 IST
🏆 #ISL10#EBFCKBFC pic.twitter.com/2oaceQc5Y2— KBFC XTRA (@kbfcxtra) November 4, 2023
ഈസ്റ്റ് ബംഗാളിനെതിരെ ഇറങ്ങുമ്പോൾ ഒരേയൊരു ആശങ്ക മാത്രമാണ് കേരള ബ്ലാസ്റ്റേഴ്സിനുള്ളത്. പരിക്കും വിലക്കും കാരണം അഞ്ചു പ്രധാന താരങ്ങളുടെ അഭാവത്തിലാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങുന്നത്. കഴിഞ്ഞ രണ്ടു മത്സരത്തിലും ഇതേ സാഹചര്യം ഉണ്ടായിരുന്നെങ്കിലും ആ കളികൾ സ്വന്തം മൈതാനത്തു വെച്ചായതിനാൽ പന്ത്രണ്ടാമനായ ആരാധകരുടെ പിന്തുണ ടീമിനെ നല്ല രീതിയിൽ സഹായിച്ചിട്ടുണ്ടായിരുന്നു. കൊൽക്കത്തയിൽ കളിക്കുമ്പോൾ ഈ പിന്തുണയുണ്ടാകില്ലെന്നത് ടീമിന് തിരിച്ചടി തന്നെയാണ്.
𝗠𝗔𝗧𝗖𝗛𝗗𝗔𝗬 at the VYBK! ⚔️⚽
The stage is set, and the boys are prepared to leave it all on the pitch against East Bengal FC 💪#EBFCKBFC #KBFC #KeralaBlasters pic.twitter.com/lRwsj3eWfk
— Kerala Blasters FC (@KeralaBlasters) November 4, 2023
അതേസമയം ഇന്നത്തെ മത്സരത്തിൽ വിജയം നേടിയാൽ ആഴ്ചകളോളം പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കാൻ ബ്ലാസ്റ്റേഴ്സിന് അവസരമുണ്ട്. ഇന്റർനാഷണൽ ബ്രേക്കിനു മുൻപ് ബ്ലാസ്റ്റേഴ്സ് ടീമിന്റേത് ഉൾപ്പെടെ നാല് മത്സരങ്ങളാണ് നടക്കാൻ പോകുന്നത്. അതിൽ ചെന്നൈയിനെതിരെ കളിക്കുന്ന ഗോവക്ക് മാത്രമേ ബ്ലാസ്റ്റേഴ്സിനെ മറികടക്കാൻ നിലവിൽ സാധ്യതയുള്ളൂ. അവർക്കു വിജയം നേടാൻ കഴിഞ്ഞില്ലെങ്കിൽ ഇന്റർനാഷണൽ ബ്രേക്ക് കഴിയുന്ന നവംബർ 25 വരെ ബ്ലാസ്റ്റേഴ്സ് ആകും ടേബിൾ ടോപ്പർമാർ.
അഞ്ചു പ്രധാന താരങ്ങൾ ഇല്ലെങ്കിലും കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച പ്രകടനം നടത്തിയത് കേരള ബ്ലാസ്റ്റേഴ്സ് ടീമിന് പ്രതീക്ഷയാണ്. പ്രധാന താരങ്ങളുടെ അഭാവത്തിൽ പകരക്കാരായി ഇറങ്ങിയ കളിക്കാർ മികച്ച പ്രകടനമാണ് നടത്തുന്നത്. ഇവാൻ വുകോമനോവിച്ച് ടീമിലേക്ക് തിരിച്ചെത്തിയതും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകുന്ന കാര്യമാണ്. എങ്കിൽ പോലും ഈസ്റ്റ് ബംഗാളിനെ അവരുടെ മൈതാനത്ത് കീഴടക്കാൻ ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഏറ്റവും മികച്ച കളി തന്നെ കാഴ്ച വെക്കേണ്ടി വരും.
Kerala Blasters Will Be Table Topper IF They Win Against East Bengal