റൊണാൾഡോ നിഷ്പ്രഭനാകാൻ പോകുന്നു, ലയണൽ മെസി ട്രാൻസ്‌ഫർ ചൊവ്വാഴ്‌ച പ്രഖ്യാപിക്കാൻ അൽ ഹിലാൽ | Lionel Messi

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും സൗദി ലീഗിലേക്ക് ചേക്കേറിയതോടെ ക്രിസ്റ്റ്യാനോ റൊണാൾഡോ ലോകത്തിലെ തന്നെ ഏറ്റവും പ്രതിഫലം വാങ്ങുന്ന ഫുട്ബോൾ താരമായി മാറിയിരുന്നു. സൗദി ക്ലബായ അൽ നസ്റാണ് താരത്തെ സ്വന്തമാക്കിയത്. ഖത്തർ ലോകകപ്പിനു ശേഷം സൗദി അറേബ്യയിലേക്ക് ചേക്കേറിയ താരം മികച്ച പ്രകടനം നടത്തുന്നുമുണ്ട്. അടുത്ത സീസണിലും സൗദിയിൽ തന്നെ തുടരുമെന്ന് റൊണാൾഡോ വ്യക്തമാക്കിയിരുന്നു.

എന്നാൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ റെക്കോർഡ് ലയണൽ മെസിക്ക് മുന്നിൽ നിഷ്പ്രഭമാകാൻ പോകുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ പറയുന്നത്. സ്പോർട്ടിന്റെ റിപ്പോർട്ടുകൾ പ്രകാരം സൗദി അറേബ്യൻ ക്ലബായ അൽ ഹിലാൽ ലയണൽ മെസിയുടെ ട്രാൻസ്‌ഫർ വരുന്ന ചൊവ്വാഴ്‌ച പ്രഖ്യാപിക്കാക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്. ഇതോടെ ലോകത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന താരമെന്ന റെക്കോർഡ് ലയണൽ മെസിയുടെ പേരിലാകും.

റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിക്ക് അൽ ഹിലാൽ നൽകുന്ന പ്രതിഫലം നാനൂറു മില്യൺ യൂറോയാണ്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഇരട്ടി പ്രതിഫലമാണ് ലയണൽ മെസിക്കായി സൗദി ക്ലബ് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. ജൂൺ ആറിന് അൽ ഹിലാലിനു താരത്തിൽ നിന്നും അനുകൂലമായ മറുപടി ലഭിക്കുമെന്നും അന്നു തന്നെ പേപ്പർ വർക്കുകൾ പൂർത്തിയാക്കി അവർ ട്രാൻസ്‌ഫർ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ലയണൽ മെസി പിഎസ്‌ജിയിൽ തുടരില്ലെന്ന് ക്ലബ് പരിശീലകനായ ഗാൾട്ടിയാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മെസിക്ക് ബാഴ്‌സലോണയിലേക്ക് ചേക്കേറാനാണ് ആഗ്രഹമെങ്കിലും അവരുടെ ചേക്കേറാനാണ് ആഗ്രഹമെങ്കിലും അവരുടെ സാമ്പത്തിക പ്രതിസന്ധികൾ അതിനു തടസമായി നിൽക്കുകയാണ്. എങ്കിലും ഔദ്യോഗികമായ സ്ഥിരീകരണം വരാതെ മെസിയുടെ ട്രാൻസ്‌ഫർ നടന്നുവെന്ന് വിശ്വസിക്കാൻ കഴിയില്ല.

Al Hilal Want To Announce Lionel Messi Signing On June 6