അർജന്റീനയുടെ മത്സരത്തിന് ഇന്ത്യൻ പതാക പുതച്ച് അർജന്റീനക്കാരി, വീഡിയോ വൈറൽ

ഖത്തർ ലോകകപ്പിൽ അർജന്റീനയുടെ ആദ്യത്തെ മത്സരം കാണാൻ ഇന്ത്യൻ പതാക പുതച്ചെത്തിയ അർജന്റീന ആരാധികയുടെ വീഡിയോ വൈറലാവുന്നു. യാഡിൽ ഇക്‌ബാൽ എന്ന വ്യക്തി ഇൻസ്റ്റാഗ്രാമിൽ ഷെയർ ചെയ്‌ത വീഡിയോ ഇന്ത്യക്കാരുടെ അഭിമാനം ഉയർത്തുന്ന ഒന്നാണ്. മത്സരം നടക്കുന്ന ലുസൈൽ സ്റ്റേഡിയത്തിനു പുറത്താണ് അർജന്റീന ആരാധിക ഇന്ത്യൻ പതാക പുതച്ചെത്തിയത്.

മറ്റുള്ള അർജന്റീന ആരാധകർക്കൊപ്പം ഇന്ത്യൻ പതാകയുമായി പോകുന്ന അർജന്റീനക്കാരിയെ കണ്ടപ്പോൾ അവരുടെ അടുത്തു പോയി എന്താണ് ഇന്ത്യൻ പതാക പുതക്കാനുണ്ടായ കാരണമെന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ അവർ പറഞ്ഞ മറുപടി നിരവധി ഇന്ത്യക്കാർക്ക് അർജന്റീനയെ വളരെയധികം ഇഷ്ടമാണെന്ന് അറിയാമെന്നും അതിനാൽ ഇന്ത്യയെ താനും വളരെ ഇഷ്‌ടപ്പെടുന്നു എന്നുമാണ്.

ഇന്ത്യയുടെ അർജന്റീന ടീമിനോടുള്ള പ്രേമം ഈ ലോകകപ്പിൽ ആഗോള പ്രശസ്‌തി നേടിയ ഒന്നാണ്. കേരളത്തിലെ കോഴിക്കോട് പുഴയിൽ സ്ഥാപിച്ച മെസിയുടെ കട്ടൗട്ടുകൾ ലോകമെമ്പാടും വൈറലായി മാറിയിരുന്നു. ഇതിലൂടെയെല്ലാമാണ് കേരളത്തിന്റെയും ഇന്ത്യയുടേയും അർജന്റീന സ്നേഹം ലോകമെമ്പാടും അറിഞ്ഞതെന്ന് വേണം അനുമാനിക്കാൻ.

fpm_start( "true" ); /* ]]> */