മാഞ്ചസ്റ്റർ യുണൈറ്റഡിനെ പൊളിച്ചടുക്കിയ ഗോൾ നേടിയത് അർജന്റീന താരങ്ങൾ, ക്ലബിന് വിജയം നേടിക്കൊടുത്ത മിന്നും പ്രകടനം | Argentina

മാഞ്ചസ്റ്റർ യുണൈറ്റഡിനെ സംബന്ധിച്ച് പുതുവർഷത്തിനു തൊട്ടു മുൻപ് നടന്ന മത്സരം നിരാശ മാത്രം നൽകുന്നതായിരുന്നു. ഇന്നലെ പ്രീമിയർ ലീഗിൽ നടന്ന മത്സരത്തിൽ താരതമ്യേനെ ദുർബലരായ ടീമാണ് നോട്ടിങ്ഹാം ഫോറസ്റ്റിനോട് മാഞ്ചസ്റ്റർ യുണൈറ്റഡ് തോൽവി വഴങ്ങി. കഴിഞ്ഞ മത്സരത്തിൽ ആസ്റ്റൺ വില്ലക്കെതിരെ പിന്നിൽ നിന്നും പൊരുതി വിജയം നേടി പ്രതീക്ഷ നൽകിയ ടീമാണ് ഇന്നലെ തോൽവി വഴങ്ങിയത്.

സ്വന്തം മൈതാനത്ത് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നോട്ടിങ്ഹാം ഫോറസ്റ്റ് വിജയം നേടിയപ്പോൾ മൂന്നു ഗോളുകളും പിറന്നത് മത്സരത്തിന്റെ രണ്ടാം പകുതിയിലായിരുന്നു. അറുപത്തിനാലാം മിനുട്ടിൽ നോട്ടിങ്ഹാം ഫോറസ്റ്റ് മുന്നിലെത്തിയതിനു ശേഷം എഴുപത്തിയെട്ടാം മിനുട്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ച് പ്രതീക്ഷ നൽകിയെങ്കിലും എൺപത്തിരണ്ടാം മിനുട്ടിൽ ആതിഥേയർ ഗോൾ കുറിച്ചു വിജയം സ്വന്തമാക്കി.

മത്സരത്തിൽ നോട്ടിങ്ഹാം ഫോറസ്റ്റിന്റെ ആദ്യത്തെ ഗോളിന് പിന്നിൽ പ്രവർത്തിച്ചത് അർജന്റീന താരങ്ങളായിരുന്നു എന്നത് ശ്രദ്ധേയമായി. ഖത്തർ ലോകകപ്പിൽ അർജന്റീനക്കു കിരീടം സ്വന്തമാക്കി നൽകിയ അവസാന പെനാൽറ്റി എടുത്ത ഫുൾബാക്ക് മോണ്ടിയൽ നൽകിയ പാസിൽ നിന്നും മറ്റൊരു അർജന്റീന താരമായ നിക്കോളാസ് ഡൊമിനിഗ്വസാണ് ഗോൾ നേടിയത്.

സെവിയ്യ താരമായിരുന്ന മോണ്ടിയാൽ ഈ സീസണിന്റെ തുടക്കത്തിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗിലേക്ക് ചേക്കേറിയത്. സീസണിൽ മൂന്നു മത്സരങ്ങളിൽ മാത്രം ആദ്യ ഇലവനിൽ ഇറങ്ങിയ താരം നൽകിയ ആദ്യത്തെ അസിസ്റ്റ് ആയിരുന്നു ഇന്നലത്തേത്. അതേസമയം ബൊളോഗ്‌നയിൽ നിന്നും നോട്ടിംഗ്ഹാമിൽ എത്തിയ ഡൊമിനിഗ്വസ് ഈ സീസണിൽ രണ്ടാമത്തെ ഗോളാണ് കുറിച്ചത്.

അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തോൽവിയുറപ്പിച്ച് മോർഗൻ ഗിബ്‌സ് വൈറ്റ് നേടിയ ഗോളിന് വഴിയൊരുക്കിയത് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരമായ ആന്തണി എലാങ്കയായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. മത്സരത്തിൽ യുണൈറ്റഡിന്റെ ഗോൾ നേടിയത് അർജന്റീന താരമായ ഗർനാച്ചോയുടെ പാസിൽ റാഷ്‌ഫോഡാണ്. തോൽവിയോടെ ലീഗിൽ ഏഴാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.

Argentina Players Behind Nottingham 1st Goal Against Man Utd