മെസിയെ ടീമിലെത്തിച്ചേ തീരു, ഇന്റർ മിയാമിയെ മുൻനിർത്തി ബാഴ്‌സലോണയുടെ പുതിയ തന്ത്രം | Lionel Messi

ലയണൽ മെസി ട്രാൻസ്‌ഫറിൽ ബാഴ്‌സലോണ തിരിച്ചടികൾ നേരിട്ടു കൊണ്ടിരിക്കുന്ന സമയമാണിപ്പോൾ. താരത്തെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ക്ലബ് നടത്തുന്നുണ്ടെങ്കിലും അതിനു ലാ ലീഗയുടെ അനുമതി ലഭിക്കുന്നില്ല. സാമ്പത്തിക പ്രതിസന്ധിയിലൂടെ മുന്നോട്ടു പോകുന്ന ബാഴ്‌സക്ക് അനുമതി ലഭിച്ചാലേ ഇക്കാര്യത്തിൽ മുന്നോട്ടുപോകാനാവൂ എന്നതിനാൽ ക്ലബും താരവും അതിനായി കാത്തിരിക്കുകയാണ്.

ലാ ലിഗ അനുമതി നൽകാൻ വൈകുന്ന സാഹചര്യത്തിൽ മെസി മറ്റു ക്ലബുകളുടെ ഓഫർ സ്വീകരിച്ചേക്കുമെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോഴും താരം അനുമതി ലഭിക്കുമെന്ന പ്രതീക്ഷയിൽ തന്നെയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അനുമതി ലഭിക്കില്ലെന്ന് വ്യക്തമായാൽ മാത്രമേ മറ്റു ക്ലബുകളെ മെസി പരിഗണിക്കൂ. അതുവരെ ബാഴ്‌സയിലേക്ക് തിരിച്ചെത്തുക തന്നെയാണ് മെസി പരിഗണിക്കുന്നത്.

അതിനിടയിൽ ലയണൽ മെസിയെ സ്വന്തമാക്കാൻ മറ്റൊരു തന്ത്രം ബാഴ്‌സലോണ പയറ്റുന്നുണ്ടെന്നാണ് എൽ എക്വിപ്പെ റിപ്പോർട്ടു ചെയ്യുന്നത്. മെസിക്ക് വേണ്ടി രംഗത്തുള്ള അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയെ മുൻനിർത്തിയാണ് പദ്ധതി. ഇന്റർ മിയാമി ലയണൽ മെസിയെ സ്വന്തമാക്കി അതിനു ശേഷം താരത്തെ ലോൺ കരാറിൽ ടീമിലെത്തിക്കാൻ കഴിയുമോയെന്ന കാര്യമാണ് ബാഴ്‌സലോണ പരിഗണിക്കുന്നത്.

ലാ ലീഗ അനുമതി നൽകാത്തതു കൊണ്ട് മാത്രമാണ് മെസി ട്രാൻസ്‌ഫറിൽ സങ്കീർണതകൾ തുടരുന്നത്. ലീഗിന്റെ കടും പിടുത്തം അവസാനിപ്പിക്കാനുള്ള തന്ത്രമാണ് ബാഴ്‌സലോണ പയറ്റുന്നത്. എന്നാൽ ഇത് നടപ്പിലാക്കാൻ കഴിയുമോയെന്ന കാര്യത്തിൽ സംശയങ്ങളുണ്ട്. എന്തായാലും മെസിയെ തിരിച്ചു കൊണ്ടുവരുന്ന കാര്യത്തിൽ ലാ ലിഗയാണ് ബാഴ്‌സലോണക്ക് പണി കൊടുക്കുന്നതെന്നതിൽ യാതൊരു സംശയവുമില്ല.

Barcelona To Team Up With Inter Miami To Bring Messi On Loan