“ഇത്ര കാലം സ്നേഹിച്ചവർ തന്നെ നരകം നിങ്ങൾക്ക് നൽകും”- സഹലിനു മുന്നറിയിപ്പുമായി ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ | Sahal

പ്രധാന താരമായ സഹൽ അബ്‌ദുൾ സമദ് ക്ലബ് വിട്ടുവെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് പ്രഖ്യാപിച്ചത്. സഹൽ മോഹൻ ബഗാനിലേക്ക് ചേക്കേറിയപ്പോൾ ബഗാന്റെ പ്രധാന താരമായ ഡിഫൻഡർ പ്രീതം കോട്ടാൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്കും വന്നിട്ടുണ്ട്. ഇതിനു പുറമെ നിശ്ചിത തുകയും കേരള ബ്ലാസ്റ്റേഴ്‌സിന് സഹൽ അബ്ദുൽ സമദിന്റെ വിട്ടു നൽകുന്നതിൽ നിന്നും ലഭിക്കും.

കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പം ആറു വർഷമായി തുടരുന്ന സഹൽ ക്ലബിന്റെ മുഖമായാണ് അറിയപ്പെടുന്നത്. എന്നാൽ തന്നെ സ്നേഹിച്ച ആരാധകർ തന്നെ ഭാവിയിൽ താരത്തെ തള്ളിപ്പറയുമെന്നും അത് ഏറ്റുവാങ്ങാൻ തയ്യാറെടുക്കണമെന്നുമാണ് ട്രാൻസ്‌ഫറിനു പിന്നാലെ താരത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിലെ ഐ ലീഗ് ക്ലബായ ഗോകുലം കേരളയുടെ ആരാധകരാണ് താരത്തിന് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മുൻപ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ തന്നെ ആരാധകക്കൂട്ടമായ മഞ്ഞപ്പട ഷെയർ ചെയ്‌ത പോസ്റ്റർ റീട്വീറ്റ് ചെയ്‌താണ്‌ ഗോകുലം അൾട്രാസ് മുന്നയിപ്പ് നൽകിയിരിക്കുന്നത്. തങ്ങളുടെ ടീമിൽ കളിക്കുമ്പോൾ പിന്തുണക്കുമെന്നും എതിരാളികളുടെ തട്ടകത്തിൽ പോയാൽ ശത്രുക്കളായി മാറുമെന്നുമാണ് മഞ്ഞപ്പട 2022ൽ ഷെയർ ചെയ്‌ത പോസ്റ്റിൽ പറയുന്നത്. അത് ഷെയർ ചെയ്‌ത്‌ സഹലിനെതിരെ പോടാ പുല്ലേ വിളികൾ ഉണ്ടാകുമെന്നും നരകം നിങ്ങളെ കാത്തിരിക്കുന്നുണ്ടെന്നുമാണ് ഗോകുലം ആരാധകർ മുന്നറിയിപ്പ് നൽകുന്നു.

സഹൽ അബ്ദുൽ സമദ് മോഹൻ ബഗാനിലേക്ക് ചേക്കേറിയതിനു പിന്നാലെ പറഞ്ഞ വാക്കുകൾ ആരാധകർക്ക് കൂടുതൽ നിരാശ നൽകുന്ന കാര്യമാണ്. ഇതുവരെ തനിക്ക് ഐഎസ്എൽ കിരീടം നേടാൻ കഴിയാത്ത തനിക്ക് മോഹൻ ബാഗാനൊപ്പം കിരീടം നേടാമെന്ന പ്രതീക്ഷയുണ്ടെന്നാണ് താരം പറഞ്ഞത്. അതിനൊപ്പം മോഹൻ ബഗാനിലേക്ക് ചേക്കേറാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും പറഞ്ഞ സഹലിനെതിരെ ആരാധകർ തിരിയില്ലെന്ന് പറയാൻ കഴിയില്ല.

Gokulam Kerala Fans Warns Sahal Abdul Samad