ഒഡിഷയുടെ അവസ്ഥയല്ല കേരള ബ്ലാസ്റ്റേഴ്‌സിനുള്ളത്, തോൽവിയുടെ കാരണം പറഞ്ഞ് ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യത്തെ പകുതി അവസാനിച്ചപ്പോൾ മികച്ച പ്രകടനവുമായി ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. എന്നാൽ ലീഗിന്റെ രണ്ടാം പകുതിയിലെ ആദ്യത്തെ മത്സരത്തിൽ അവർ തോൽവി വഴങ്ങി. ഒഡിഷക്കെതിരെ ആദ്യപകുതിയിൽ മികച്ച പ്രകടനം നടത്തി ഒരു ഗോളിന് ലീഡ് ചെയ്‌തതിനു ശേഷമാണ് രണ്ടാം പകുതിയിൽ ടീം രണ്ടു ഗോൾ വഴങ്ങി പരാജയപ്പെട്ടത്.

മത്സരത്തിന്റെ ആദ്യപകുതിയിൽ ടീമിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു എന്ന അഭിപ്രായമാണ് ഇവാൻ വുകോമനോവിച്ചിനുള്ളത്. ടീം മികച്ച രീതിയിൽ പ്രെസ് ചെയ്‌തുവെന്നും എതിരാളികളുടെ പാസിംഗ് പ്ലേയെ ഇല്ലാതാക്കിയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സീസൺ മുഴുവൻ ഫുൾ സ്ക്വാഡുമായി കളിക്കുന്ന, സ്ഥിരതയുള്ള ടീമാണ് ഒഡിഷക്കെതിരെ മത്സരം കടുപ്പം തന്നെയാണെന്ന് അദ്ദേഹം വിലയിരുത്തുന്നു.

ഈ സീസണിൽ ഇതുവരെ ഫുൾ സ്ക്വാഡുമായി കളിക്കാൻ കഴിയാത്ത ടീമാണ് കേരളം ബ്ലാസ്റ്റേഴ്‌സ് എന്ന് ആശാൻ ഓർമിപ്പിക്കുന്നു. പതിമൂന്നു മത്സരങ്ങളിൽ ഒന്നിൽ പോലും മുഴുവൻ സ്ക്വാഡുമായി കളിക്കാൻ കഴിഞ്ഞിട്ടില്ലെന്നു പറഞ്ഞ ആശാൻ ഇതൊരിക്കലും സീസൺ മുഴുവൻ നേരിടുന്ന സാഹചര്യത്തെക്കുറിച്ചുള്ള പരാതിയല്ലെന്നും ലഭ്യമായ വിഭവങ്ങൾ ഉപയോഗിച്ച് കളിക്കേണ്ടി വരുന്നുവെന്നും വ്യക്തമാക്കുന്നുണ്ട്.

ഒഡിഷ എഫ്‌സിക്കെതിരെ ആദ്യത്തെ പകുതിയിൽ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് നടത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ ലോബറോ തന്ത്രങ്ങൾ മാറ്റിയതിനു വളരെ പെട്ടന്നു തന്നെ ഫലം കണ്ടു. അതിനു മറുപടി നൽകാൻ ബ്ലാസ്റ്റേഴ്‌സിനു കഴിഞ്ഞില്ല. ഈ തോൽവിയുടെ ക്ഷീണം മറക്കാൻ അടുത്ത മത്സരത്തിൽ പഞ്ചാബ് എഫ്‌സിയെ കൊച്ചിയിൽ വെച്ച് നേരിടാൻ ബ്ലാസ്റ്റേഴ്‌സ് ഒരുങ്ങുകയാണ്.

Ivan Vukomanovic On Defeat Against Odisha FC