ഈ ഉറപ്പാണ് ആരാധകർക്ക് വേണ്ടിയിരുന്നത്, ലയണൽ മെസി ബാഴ്‌സയിൽ തിരിച്ചെത്തും | Lionel Messi

ലയണൽ മെസി ബാഴ്‌സയിലേക്ക് തിരിച്ചു വരുമോയെന്നതിനെ സംബന്ധിച്ച് ചർച്ചകൾ സജീവമായി ഫുട്ബോൾ ലോകത്തുണ്ട്. ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കാൻ പോകുന്ന താരം ഇതുവരെയും അത് പുതുക്കാൻ തയ്യാറായിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ നിന്നും പുറത്തായതിന് പിന്നാലെ ഫ്രഞ്ച് ക്ലബിന്റെ ആരാധകർ തനിക്കെതിരെ തിരിഞ്ഞാണ് കരാർ പുതുക്കുന്നതിന് നിന്നും മെസി പിൻവാങ്ങാൻ പ്രധാനമായും കാരണമായത്.

ലയണൽ മെസി പിഎസ്‌ജി കരാർ പുതുക്കാനുള്ള സാധ്യതകൾ മങ്ങിയതോടെ ബാഴ്‌സ താരത്തെ തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങളും ആരംഭിച്ചു. ലയണൽ മെസിയെ തിരിച്ചു കൊണ്ടുവരാനുള്ള സാധ്യതകൾ ഉണ്ടെന്ന് ബാഴ്‌സലോണ പ്രസിഡന്റ് റാഫ യുസ്‌റ്റെ, ക്ലബിന്റെ പരിശീലകനായ സാവി എന്നിവർ പറഞ്ഞിരുന്നു. ഇവർക്ക് പുറമെ ബാഴ്‌സലോണ പ്രസിഡന്റും മെസിയെ തിരിച്ചെത്തിക്കാൻ താല്പര്യമുണ്ടെന്ന രീതിയിലാണ് പ്രതികരിച്ചിട്ടുള്ളത്.

കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഏറ്റവും നിർണായകമായ പ്രതികരണം ബാഴ്‌സലോന പ്രസിഡന്റ് യോൻ ലപോർട്ട നടത്തുകയുണ്ടായി. ഗെറ്റാഫെക്കെതിരെ നടന്ന കഴിഞ്ഞ ലീഗ് മത്സരത്തിന് ശേഷം സ്റേഡിയത്തിലുള്ള ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോൾ മെസി തിരിച്ചു വരുമോയെന്ന ചോദ്യം ഒരു ആരാധകൻ ഉയർത്തിയിരുന്നു. ഇതിനു ‘യെസ്’ എന്ന മറുപടി ലപോർട്ട നൽകിയത് ആരാധകരിൽ ആവേശമുണ്ടാക്കുന്ന കാര്യമാണ്.

ലയണൽ മെസിയെ തിരിച്ചെത്തിക്കാൻ ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധികൾ ഒരു തടസമാണെന്ന് നേരത്തെ തന്നെ പലരും ചൂണ്ടിക്കാട്ടിയ കാര്യമാണ്. എന്നാൽ കഴിഞ്ഞ ദിവസം ലപോർട്ട നടത്തിയ പ്രതികരണം ആരാധകർക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. മെസിയെ തിരിച്ചെത്തിക്കാനുള്ള വഴികൾ ബാഴ്‌സലോണ നടത്തുന്നുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

ബാഴ്‌സലോണ വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയ ലയണൽ മെസിക്ക് അത്ര മികച്ച അനുഭമല്ല ഫ്രഞ്ച് ക്ലബിൽ നിന്നുമുണ്ടായത്. മെസിയുടെ ആരാധകരെ സംബന്ധിച്ചും താരത്തിന്റെ പിഎസ്‌ജി കരിയർ നിരാശ നൽകുന്ന ഒന്നായിരുന്നു. അതേസമയം ബാഴ്‌സലോണ ആരാധകരും മെസി ആരാധകരും ഒരുപോലെയാണ് താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്നത്.

Content Highlights: Laporta Says Lionel Messi Will Return To Barcelona