റൊണാൾഡോ ചാന്റുകളുമായി എതിർടീം ആരാധകർ, പതിനഞ്ചു സെക്കൻഡ് കൊണ്ട് എല്ലാവരെയും നിശബ്ദമാക്കി മെസി | Lionel Messi
കഴിഞ്ഞ ദിവസം നടന്ന ചാമ്പ്യൻസ് കപ്പ് മത്സരത്തിന്റെ രണ്ടാം പാദ മത്സരത്തിൽ ഇന്റർ മിയാമി വിജയം നേടുകയും ടൂർണമെന്റിന്റെ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറുകയും ചെയ്തിരുന്നു. ആദ്യപാദ മത്സരത്തിൽ രണ്ടു ടീമുകളും രണ്ടു ഗോളടിച്ച് സമനിലയിൽ പിരിഞ്ഞപ്പോൾ സ്വന്തം മൈതാനത്ത് നടന്ന രണ്ടാം പാദ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകളുടെ വിജയമാണ് ഇന്റർ മിയാമി സ്വന്തമാക്കിയത്.
ലയണൽ മെസിയുടെ മികച്ച പ്രകടനം തന്നെയാണ് ഇന്റർ മിയാമിയെ വിജയത്തിലേക്ക് നയിച്ചത്. അതിനു മുൻപത്തെ മത്സരത്തിൽ പരിക്ക് കാരണം കളിക്കാതിരുന്ന താരം നിർണായകമായ നോക്ക്ഔട്ട് മത്സരത്തിനിറങ്ങി ഒരു ഗോൾ നേടുകയും മറ്റൊന്നിനു വഴിയൊരുക്കുകയും ചെയ്തു. ലൂയിസ് സുവാരസ്, റോബർട്ട് ടെയ്ലർ എന്നിവരാണ് ലയണൽ മെസിക്ക് പുറമെ ഗോളുകൾ നേടിയത്.
Nashville fans with *Ronaldo, Ronaldo* chants.
15 seconds later; Lionel Messi scores a banger.
Speaking on the pitch 🐐pic.twitter.com/0wzamj3LrU
— L/M Football (@lmfootbalI) March 14, 2024
മത്സരത്തിൽ ലയണൽ മെസിയുടെ ഹീറോയിസവും കാണുകയുണ്ടായി. ഇന്റർ മിയാമിയുടെ മൈതാനത്ത് നടന്ന മത്സരമായിരുന്നെങ്കിലും നാഷ്വിൽ ആരാധകർ ഒരുപാട് പേർ എത്തിയിരുന്നു. ഈ ആരാധകർ ലയണൽ മെസിയെ മാനസികമായി തളർത്താനുള്ള ശ്രമങ്ങൾ മത്സരത്തിനിടെ നടത്തിയെങ്കിലും അതിനെ നിമിഷങ്ങൾ കൊണ്ടാണ് അർജന്റീന താരം പരിപൂർണമായും നിശബ്ദമാക്കിയത്.
മത്സരത്തിന്റെ ഇരുപതാം മിനുട്ടിനു ശേഷമാണ് നാഷ്വിൽ ആരാധകർ മെസിയെ ഉന്നം വെച്ചത്. ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പേര് ഉച്ചത്തിൽ വിളിച്ചു കൊണ്ടാണ് അവർ താരത്തെ തളർത്താനുള്ള ശ്രമം നടത്തിയത്. ആ ചാന്റ് മൈതാനത്ത് കേൾക്കാൻ തുടങ്ങി സെക്കൻഡുകൾക്കകം ഡീഗോ ഗോമസിന്റെ അസിസ്റ്റിൽ മെസി ഗോൾ കണ്ടെത്തി. അതോടെ ചാന്റുകൾ അവസാനിക്കുകയും ചെയ്തു.
സൗദിയിൽ റൊണാൾഡൊക്കെതിരെ മെസി ചാന്റുകൾ ഉയർത്തിയപ്പോൾ താരം അതിനോട് മോശമായി പ്രതികരിച്ചതും ഒരു മത്സരത്തിൽ വിലക്ക് ലഭിച്ചതുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. അതേസമയം തന്നെ ലക്ഷ്യം വെച്ചുകൊണ്ടുള്ള ചാന്റുകളെ നിമിഷനേരം കൊണ്ട് നിശബ്ദമാക്കാൻ മെസിക്ക് കഴിഞ്ഞു. താരത്തെ തളർത്താൻ ഇനിയൊന്നിനുമാവില്ലെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.
Lionel Messi Silenced Ronaldo Chants