പിഎസ്‌ജിയെ ഞെട്ടിച്ച് എംബാപ്പയുടെ കത്ത്, റയൽ മാഡ്രിഡിൽ ഒരുക്കങ്ങൾ ആരംഭിച്ചു | Mbappe

ലയണൽ മെസിയും നെയ്‌മറിനും പിന്നാലെ സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ കിലിയൻ എംബാപ്പയും ക്ലബ് വിടാനുള്ള സാധ്യത തെളിയുന്നു. കഴിഞ്ഞ ദിവസം പിഎസ്‌ജിക്ക് അയച്ച കത്തിൽ 2024ൽ അവസാനിക്കുന്ന തന്റെ കരാർ ഒരു വർഷം കൂടി നീട്ടാനുള്ള ഉടമ്പടി ഉപയോഗിക്കാൻ താൽപര്യമില്ലെന്ന് താരം വ്യക്തമാക്കുന്നു. ഇതോടെ ഈ സമ്മറിലോ അടുത്ത സീസണിലോ താരം ക്ലബ് വിടാനുള്ള സാധ്യതയുണ്ട്.

ഈ തീരുമാനത്തോടെ ഒരു വർഷം മാത്രമാണ് ഇനി എംബാപ്പെക്ക് പിഎസ്‌ജിയിൽ ബാക്കിയുള്ളത്. അത് കഴിയുന്നതോടെ താരം ഫ്രീ ഏജന്റായി മാറും. ലോകത്തിലെ തന്നെ ഏറ്റവും മൂല്യമുള്ള ഫുട്ബോൾ താരങ്ങളിൽ ഒരാളാണ് കിലിയൻ എംബാപ്പെ. അങ്ങിനെയുള്ള താരത്തെ ഫ്രീ ഏജന്റായി നഷ്‌ടപെടുത്താതെ ഈ സമ്മറിൽ തന്നെ വിൽക്കുന്ന കാര്യം പിഎസ്‌ജി പരിഗണിക്കാൻ സാധ്യതയുണ്ട്.

അതിനിടയിൽ എംബാപ്പയെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ റയൽ മാഡ്രിഡ് ആരംഭിച്ചുവെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. ഇതിനു മുൻപ് താരത്തിന്റെ കരാർ അവസാനിക്കുന്നതിന്റെ ഒരു വർഷം മുൻപ് റയൽ മാഡ്രിഡ് ഓഫർ നൽകിയിരുന്നു. അന്ന് ഇരുനൂറു മില്യൺ യൂറോ വരെ പിഎസ്‌ജിക്ക് ഓഫർ ചെയ്‌തെങ്കിലും ഫ്രഞ്ച് ക്ലബ് അത് തഴയുകയും എംബാപ്പയെ നിലനിർത്തുന്നതിൽ വിജയിക്കുകയും ചെയ്‌തു.

പിഎസ്‌ജിയുടെ കൃത്യതയില്ലാത്ത സ്പോർട്ടിങ് പദ്ധതികളിൽ വിമർശനമുള്ളത് കൊണ്ടാണ് എംബാപ്പെ ക്ലബ് വിടാൻ പോകുന്നതെന്നാണ് കരുതേണ്ടത്. റയൽ മാഡ്രിഡിലേക്ക് ചേക്കേറാൻ താലപര്യമുണ്ടായിരുന്ന താരം ഫ്രാൻസിൽ നിന്നുമുള്ള സമ്മർദ്ദം കൊണ്ടു കൂടിയാണ് കരാർ പുതുക്കിയത്. എന്നാൽ ക്ലബ് മോശം ഫോമിൽ മുന്നോട്ടു പോകുന്നതിനാൽ എംബാപ്പെ മാറി ചിന്തിക്കുന്നുണ്ടാകും.

Mbappe Decided To Leave PSG In 2024