മെസി തന്നെ ഫുട്ബാൾ രാജാവ്, റൊണാൾഡോയുടെ റെക്കോർഡ് തകർത്തെറിഞ്ഞ് അർജന്റീന താരം | Messi
ഏതാനും ദിവസങ്ങൾക്ക് മുൻപാണ് അമേരിക്കൻ ക്ലബായ ഇന്റർ മിയാമി ലയണൽ മെസിയുടെ സൈനിങ് പ്രഖ്യാപിച്ചത്. അതിന്റെ തൊട്ടടുത്ത ദിവസം തന്നെ താരത്തെ ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കുകയും ചെയ്‌തു. പിഎസ്‌ജി കരാർ അവസാനിച്ച താരം ബാഴ്‌സലോണയിലേക്ക് ചേക്കേറുമെന്നാണ് പ്രതീക്ഷിച്ചത് എങ്കിലും ഇന്റർ മിയാമിയിലേക്ക് പോകാനുള്ള തീരുമാനമാണ് മെസി എടുത്തത്.
ലയണൽ മെസി അമേരിക്കൻ ലീഗിലേക്ക് പോയത് യൂറോപ്പിലെയും ഏഷ്യയിലെയും ആരാധകർക്ക് വലിയ നിരാശയാണ് നൽകിയത്. ഇനി താരത്തിന്റെ മത്സരങ്ങൾ കാണാൻ ബുദ്ധിമുട്ടായിരിക്കും എന്നതു തന്നെയാണ് അതിനു കാരണം. എന്നാൽ അമേരിക്കയിലെ ടൈം സോൺ വ്യത്യാസമുണ്ടെങ്കിലും ലയണൽ മെസിയുടെ ഇന്റർ മിയാമിയിലെ അവതരണം റെക്കോർഡ് ജനങ്ങളാണ് കണ്ടതെന്നാണ് പുറത്തു വരുന്നത്.
It will be insane if these numbers actually watched Messi & Ronaldo's unveiling. pic.twitter.com/BVbUo22xHs
— POOJA!!! (@PoojaMedia) July 19, 2023
റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസിയെ ഇന്റർ മിയാമി അവതരിപ്പിച്ചത് വിവിധ പ്ലാറ്റ്‌ഫോമുകൾ വഴി മൂന്നര ബില്യൺ ആളുകളാണ് കണ്ടിരിക്കുന്നത്. ഇത് ക്രിസ്റ്റ്യാനോ റൊണാൾഡോയെ അൽ നസ്ർ അവതരിപ്പിച്ചതിൻറെ റെക്കോർഡ് തകർത്തെറിയുകയും ചെയ്‌തു. ക്രിസ്റ്റ്യാനോ റൊണാൾഡോയെ അവതരിപ്പിച്ച ചടങ്ങ് മൂന്നു മില്യൺ ആളുകളാണ് കണ്ടത്. അതേസമയം 2022 ലോകകപ്പ് ഫൈനലിനേക്കാൾ കൂടുതൽ പ്രേക്ഷകർ ഇതിനു രണ്ടിനും ഉണ്ടായിരുന്നു. ലോകകപ്പ് ഫൈനൽ കണ്ടത് ഒരു ബില്യണിലധികം പേരാണ്.
ലയണൽ മെസിയുടെ വരവോടെ ഇന്റർ മിയാമിയെ ഇൻസ്റ്റാഗ്രാമിൽ ഫോളോ ചെയ്യുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. നിലവിൽ അമേരിക്കൻ ലീഗിൽ തന്നെ ഏറ്റവുമധികം പേർ ഫോളോ ചെയ്യുന്ന ക്ലബ് ഇന്റർ മിയാമിയാണ്. ഒരു മില്യനായിരുന്ന അവരുടെ ഫോളോവേഴ്‌സ് മെസി വന്നതോടെ പത്തു മില്യനായി വർധിച്ചിട്ടുണ്ട്. ഇതെനിയും വർധിക്കാനാണ് സാധ്യത.
Messi Beats Ronaldo Record In Inter Miami Unveiling