ബെൻഫിക്കക്കെതിരായ അവിശ്വസനീയ ഗോൾ, ചാമ്പ്യൻസ് ലീഗിലെ ഏറ്റവും മികച്ച ഗോൾ പുരസ്‍കാരം മെസിക്ക് | Messi

ലയണൽ മെസി പിഎസ്‌ജി വിട്ടതിനു ശേഷവും ക്ലബിനൊപ്പം നടത്തിയ പ്രകടനത്തിന്റെ പേരിൽ പല വിധത്തിലുള്ള പുരസ്‌കാരങ്ങൾ താരത്തെ തേടിയെത്തുകയാണ്. പിഎസ്‌ജി വിട്ട മെസിയാണ് കഴിഞ്ഞ സീസണിൽ ലീഗിലെ ഏറ്റവും മികച്ച വിദേശതാരമായി തിരഞ്ഞെടുക്കപ്പെട്ടത്. അതിനു പുറമെ ലീഗിലെ ഏറ്റവും മികച്ച ഗോളിനുള്ള പുരസ്‌കാരങ്ങളുടെ പട്ടികയിലും മെസിയുടെ രണ്ടു ഗോളുകൾ ഉണ്ടായിരുന്നു.

ഇപ്പോൾ ലയണൽ മെസിയെത്തേടി മറ്റൊരു പുരസ്‌കാരം കൂടി എത്തിയിരിക്കുകയാണ്. യുവേഫ ചാമ്പ്യൻസ് ലീഗിൽ കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഗോളെന്നു പുരസ്‌കാരമാണ് ലയണൽ മെസി സ്വന്തം പേരിലാക്കിയത്. ബെൻഫിക്കക്കെതിരെ നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ മത്സരത്തിൽ മെസി ബോക്‌സിനു പുറത്തു നിന്നും നേടിയ ഗോളിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. മെസിയുടെ ഗോൾ കാണാം:

കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗിൽ ഏഴു മത്സരങ്ങളാണ് ലയണൽ മെസി കളിച്ചത്. അതിൽ നിന്നും നാല് ഗോളുകളും നാല് അസിസ്റ്റുകളും സ്വന്തമാക്കാൻ താരത്തിന് കഴിഞ്ഞു. ലോകകപ്പിന് മുൻപ് പിഎസ്‌ജി മികച്ച ഫോമിലായിരുന്നെങ്കിലും അതിനു ശേഷം ഫോമിൽ ഇടിവ് സംഭവിക്കുകയും ചാമ്പ്യൻസ് ലീഗിന്റെ പ്രീ ക്വാർട്ടറിൽ തന്നെ പുറത്താവുകയും ചെയ്‌തിരുന്നു.

സീസൺ അവസാനിച്ച മെസിക്ക് പുതിയ കരാർ പിഎസ്‌ജി വാഗ്‌ദാനം ചെയ്‌തെങ്കിലും താരം അത് നിരസിച്ചു. ഫ്രാൻസിലെ ആരാധകർ തനിക്കെതിരെ പ്രതിഷേധം ഉയർത്തിയതോടെയാണ് താരം ക്ലബ് വിടാനുള്ള തീരുമാനം എടുത്തത്. ബാഴ്‌സയിലേക്ക് തിരികെ പോകുമെന്നു പ്രതീക്ഷിച്ച മെസി പക്ഷെ അമേരിക്കൻ ക്ലബായ ഇന്റർ മിയാമിൽ കളിക്കും. ജൂലൈ 21നു താരത്തിന്റെ അരങ്ങേറ്റം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

Messi Won Champions League Goal Of The Season