ആരാണ് ലോകകപ്പ് നേടുക, നാല് ടീമുകളെ വെളിപ്പെടുത്തി ലയണൽ മെസി
ഖത്തർ ലോകകപ്പിൽ കിരീടം നേടാൻ സാധ്യതയുള്ള നാല് ടീമുകളെ വെളിപ്പെടുത്തി ലയണൽ മെസി. ഓസ്ട്രേലിയക്കെതിരെ വിജയം നേടി ക്വാർട്ടർ ഫൈനലിൽ എത്തിയതിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് മെസി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. ക്വാർട്ടറിൽ എത്തിയ അർജന്റീനക്ക് മികച്ച പ്രകടനം നടത്തുന്ന നെതർലാൻഡ്സാണ് എതിരാളികൾ.
“അർജന്റീന സാധ്യതയുള്ള ഒരു ടീമാണ്. അർജന്റീന എല്ലായിപ്പോഴും മികച്ച ടീമുകളിൽ ഒന്നാണ്. ഞങ്ങൾ സാധ്യതയുള്ള ടീമുകളിൽ ഒന്നാണെന്ന് ഞങ്ങൾക്കറിയാം. പക്ഷെ അത് മൈതാനത്താണ് തെളിയിക്കേണ്ടത്. ഓസ്ട്രേലിയക്കെതിരായ മത്സരത്തിലെ വിജയത്തോടെ അതൊരിക്കൽ കൂടി ഞങ്ങൾ തെളിയിച്ചു കഴിഞ്ഞു.” മെസി പറഞ്ഞു.
Messi reveals his top four candidates to win the 2022 World Cup https://t.co/OrbOi93BxA
— Scudman 🇦🇷 (@thescudman) December 4, 2022
“ഞങ്ങൾ ലോകകപ്പിൽ സാധ്യമായ മത്സരങ്ങളൊക്കെ കണ്ടു. കാമറൂണിനെതിരെ തോറ്റെങ്കിലും ബ്രസീൽ മികച്ച പ്രകടനം നടത്തുന്നുണ്ട്. അവർ സാധ്യതയുള്ള ടീമുകളിൽ ഒന്നാണ്. ഫ്രാൻസും ജപ്പാനോട് തോറ്റെങ്കിലും സ്പെയിനും നന്നായി കളിക്കുന്നു, നല്ല രീതിയിൽ കളിക്കുന്ന ടീമാണത്.”
“അവർക്ക് എന്താണ് ചെയ്യേണ്ടതെന്ന കാര്യത്തിൽ വളരെ വ്യക്തതയുണ്ട്. അവരിൽ നിന്നും പന്തെടുക്കാൻ വളരെ ബുദ്ധിമുട്ടാണ്. അവർ പന്ത് വളരെ നേരം കയ്യിൽ വെച്ചു കൊണ്ടിരുന്നാൽ തോൽപ്പിക്കുക വളരെ പ്രയാസമാണ്.” മെസി വ്യക്തമാക്കി.
അതേസമയം മികച്ച പ്രകടനം നടത്തുന്ന ഇംഗ്ലണ്ടിനെ മെസി തന്റെ പട്ടികയിൽ നിന്നും ഒഴിവാക്കിയെന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം സെനഗലിനെതിരെ ഗംഭീര പ്രകടനം നടത്തിയ ഇംഗ്ലണ്ട് മൂന്നു ഗോളുകളുടെ വിജയം നേടി ക്വാർട്ടറിൽ എത്തിയിരുന്നു.