നായകൻ റൊണാൾഡോ തന്നെ, മരണഗ്രൂപ്പിൽ മുന്നിലെത്താൻ ശക്തമായ സ്ക്വാഡ് പ്രഖ്യാപിച്ച് പോർച്ചുഗൽ
ഖത്തർ ലോകകപ്പിലെ മരണഗ്രൂപ്പായ ഗ്രൂപ്പ് എച്ചിലുൾപ്പെട്ട ടീമുകളിലൊന്നായ പോർച്ചുഗൽ ടൂർണമെന്റ് സ്ക്വാഡ് പ്രഖ്യാപിച്ചു. അഞ്ചു ക്ലബുകളിൽ നിന്നും മൂന്നു വീതം താരങ്ങളുൾപ്പെട്ട പോർച്ചുഗൽ സ്ക്വാഡ് മികച്ച താരങ്ങളാൽ സമ്പുഷ്ടമാണ്. പിഎസ്ജി മധ്യനിര താരം റെനാറ്റോ സാഞ്ചസാണ് ടീമിൽ നിന്നും തഴയപ്പെട്ട പ്രധാന താരം. പിഎസ്ജി, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ബെൻഫിക്ക, വോൾവ്സ് എന്നീ ടീമുകളിൽ നിന്നാണ് മൂന്നു വീതം താരങ്ങൾ ലോകകപ്പ് സ്ക്വാഡിലുള്ളത്.പരിക്കു മൂലം ഡീഗോ ജോട്ടയും ടീമിലില്ല.
മികച്ച പ്രകടനം നടത്തിക്കാൻ കഴിവുള്ള നിരവധി താരങ്ങൾ നിറഞ്ഞ ടീമാണ് പോർച്ചുഗൽ. പരിശീലകൻ ഫെർണാണ്ടോ സാന്റോസിന്റെ തന്ത്രങ്ങൾ തന്നെയാകും അതിൽ നിർണായകമാവുക. 37 വയസുള്ള സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അവസാനത്തെ ലോകകപ്പാവും ഇതെന്നിരിക്കെ താരത്തിനായി പോർച്ചുഗൽ ടീം പൊരുതുക തന്നെ ചെയ്യും. ഗ്രൂപ്പ് എച്ചിൽ യുറുഗ്വായ്, സൗത്ത് കൊറിയ, ഘാന എന്നീ ടീമുകളെയാണ് പോർച്ചുഗൽ നേരിടേണ്ടത്.
Portugal’s 26-man squad for the FIFA World Cup [@B24PT]. pic.twitter.com/3Y5LfNqbjI
— Zach Lowy (@ZachLowy) November 10, 2022
ഗോൾകീപ്പർമാർ – റൂയി പട്രീസിയോ (റോമ), ഡിയോഗോ കോസ്റ്റ (പോർട്ടോ), ജോസ് സാ (വോൾവ്സ്)
ഡിഫൻഡർമാർ – പെപ്പെ (പോർട്ടോ), റൂബൻ ഡയസ് (മാഞ്ചസ്റ്റർ സിറ്റി), ജോവോ കാൻസലോ (മാഞ്ചസ്റ്റർ സിറ്റി), ന്യൂനോ മെൻഡസ് (പിഎസ്ജി), ഡിയോഗോ ഡലോട്ട് (മാഞ്ചസ്റ്റർ യുണൈറ്റഡ്), അന്റോണിയോ സിൽവ (ബെൻഫിക്ക), റാഹേൽ ഗുറേറോ (ഡോർട്ട്മുണ്ട്)
മിഡ്ഫീൽഡർമാർ – വിറ്റിന്യ (പിഎസ്ജി), ബെർണാഡോ സിൽവ (മാഞ്ചസ്റ്റർ സിറ്റി), ബ്രൂണോ ഫെർണാണ്ടസ് (മാഞ്ചസ്റ്റർ യുണൈറ്റഡ്), റൂബൻ നെവേസ് (വോൾവ്സ്), ഡാനിലോ പെരേര (പിഎസ്ജി), പാൽഹിന്യ (ഫുൾഹാം), ജോവോ മരിയോ (ബെൻഫിക്ക), ഒട്ടാവിയോ (പോർട്ടോ), മാത്യൂസ് ന്യൂൺസ് (വോൾവ്സ്), വില്യം (റിയൽ ബെറ്റിസ്)
ഫോർവേഡുകൾ: ജോവോ ഫെലിക്സ് (അത്ലറ്റിക്കോ മാഡ്രിഡ്), ക്രിസ്റ്റ്യാനോ റൊണാൾഡോ (മാഞ്ചസ്റ്റർ യുണൈറ്റഡ്), റാഫേൽ ലിയോ (എസി മിലാൻ), ആന്ദ്രെ സിൽവ (ലീപ്സിഗ്), ഗോൺസാലോ റാമോസ് (ബെൻഫിക്കോ), റിക്കാർഡോ ഹോർട്ട (ബ്രാഗ)