നാൽപത്തിയഞ്ചാം വയസിലും കിടിലൻ ഡിഫെൻഡിങ്, അവിശ്വസനീയമായ പ്രകടനവുമായി സ്‌കലോണി | Scaloni

അർജന്റീന ഇതിഹാസങ്ങളെ സംബന്ധിച്ച് രസകരമായ മത്സരം അൽപ്പസമയം മുൻപ് പൂർത്തിയായതേയുള്ളൂ. മുൻ അർജന്റീന താരവും നെവെൽസ് ഓൾഡ് ബോയ്‌സിന്റെ കളിക്കാരനുമായ മാക്‌സി റോഡ്രിഗസ് വിരമിക്കുന്നതുമായി ബന്ധപ്പെട്ട് അർജന്റീന ടീമും നെവെൽസ് ഓൾഡ് ബോയ്‌സ് ടീമും തമ്മിൽ നടന്ന ഫെയർവെൽ മത്സരത്തിൽ നിരവധി അർജന്റീന ഇതിഹാസങ്ങളാണ് പങ്കെടുത്തത്.

ലയണൽ മെസി ആദ്യപകുതിയിൽ ഹാട്രിക്ക് നേടിയ മത്സരം അർജന്റീന ആരാധകർക്ക് സന്തോഷം നൽകുന്ന ഒന്നായിരുന്നു. മുൻപ് കളിച്ചിരുന്നതും ഇപ്പോൾ കളിക്കുന്നതുമായ ടീമിന്റെ പല പ്രധാന താരങ്ങളും മത്സരത്തിനായി ഇറങ്ങിയിരുന്നു. നാല്പത്തിനായിരത്തോളം കാണികളാണ് മത്സരത്തിനായി ഇറങ്ങിയത്. അർജന്റീന പരിശീലകൻ ലയണൽ സ്‌കലോണിയും മത്സരത്തിന് എത്തിയിരുന്നു.

മത്സരത്തിൽ സ്‌കലോണി നടത്തിയ ടാക്ക്ളിങ് അതിനു ശേഷം സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായി മാറുന്നുണ്ട്. നാല്പത്തിയഞ്ചുകാരനായ സ്‌കലോണി വിങ്ങിലൂടെ ഓടി പന്തെടുക്കാൻ ശ്രമിക്കുന്ന നെവെൽസ് ഓൾഡ് ബോയ്‌സ് താരത്തെ കൃത്യമായി മനസിലാക്കി വളരെ വേഗത്തിൽ ഓടിയെത്തി ഒരു സ്ലൈഡിങ് ടാക്കിളിലൂടെ പന്ത് ഒഴിവാക്കുകയായിരുന്നു.

അർജന്റീനക്കായി ഇറങ്ങിയ സ്‌കലോണിയുടെ ഫിറ്റ്നസ് ഇപ്പോഴും മികച്ചതാണെന്ന് തെളിയിച്ച നീക്കമായിരുന്നു അത്. ഈ പ്രായത്തിൽ ഇത്രയും മികച്ച പ്രകടനം നടത്തുന്ന പരിശീലകന് കീഴിൽ അർജന്റീന താരങ്ങൾ മെച്ചപ്പെട്ടു വരുന്നതിൽ യാതൊരു അത്ഭുതവുമില്ല. മത്സരത്തിൽ നാലിനെതിരെ ആറു ഗോളുകൾക്ക് അർജന്റീന ടീമാണ് വിജയം നേടിയത്.

Scaloni Tackle For Argentina In Farewell Match