“മെസിയെപ്പോലെ ഒരിക്കലും തോറ്റുകൊടുക്കാൻ മനസില്ലാത്ത താരമാണവൻ”- അർജന്റീന താരത്തെക്കുറിച്ച് സ്കലോണി | Scaloni
കഴിഞ്ഞ ദിവസമാണ് ഈ മാസം നടക്കുന്ന ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള അർജന്റീന ടീമിനെ പരിശീലകൻ ലയണൽ സ്കലോണി പ്രഖ്യാപിച്ചത്. ഖത്തർ ലോകകപ്പിൽ കിരീടം നേടിയതിനു ശേഷം അർജന്റീന കളിക്കുന്ന ആദ്യത്തെ പ്രധാന മത്സരത്തിന് മികച്ച ടീമിനെ തന്നെയാണ് പരിശീലകൻ സ്കലോണി പ്രഖ്യാപിച്ചത്. ലോകകപ്പ് ടീമിലുണ്ടായിരുന്ന ഡിബാല, അക്യൂന തുടങ്ങിയ താരങ്ങൾ ഫിറ്റ്നസ് പ്രശ്നങ്ങൾ കാരണം ഒഴിവാക്കപ്പെട്ടതൊഴിച്ചാൽ ബാക്കി കളിക്കാരെല്ലാം സ്ക്വാഡിലുണ്ട്.
ടീം പ്രഖ്യാപനത്തിനു ശേഷം മാധ്യമങ്ങളുമായി സ്കലോണി സംസാരിച്ചിരുന്നു. സംസാരിക്കുമ്പോൾ ടീമിലുൾപ്പെട്ട, അർജന്റീന ആരാധകരുടെ പ്രിയപ്പെട്ട താരമായ എമിലിയാനോ മാർട്ടിനസിനെ കുറിച്ചും അദ്ദേഹം പറയുകയുണ്ടായി. ഖത്തർ ലോകകപ്പ് ഉൾപ്പെടെ കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ അർജന്റീന നേടിയ മൂന്നു കിരീടനേട്ടങ്ങളിലും നിർണായക പങ്കു വഹിച്ച താരത്തെ പ്രശംസിച്ച സ്കലോണി മെസിക്ക് തുല്യമായ മനോഭാവമുള്ള കളിക്കാരനായാണ് വാഴ്ത്തിയത്.
Lionel #Scaloni on #DibuMartinez and Lionel #Messi
“Dibu is fun, an inspiration to many. Just like Messi, they never gave up."
🎙️ @AFAestudio pic.twitter.com/5QaoAQl04b
— Argentina Latest News (@LatestTango) September 1, 2023
“ഇത്തരത്തിലുള്ള ആളുകൾ നമുക്ക് നൽകുന്ന മുൻതൂക്കം നമ്മൾ പ്രയോജനപ്പെടുത്തണം. ദിബു തികച്ചും വ്യത്യസ്തനായ ഒരു കഥാപാത്രമാണ്, പലർക്കും പ്രചോദനമാണ്. മെസ്സിയെപ്പോലെ, അവൻ ഒരിക്കലും വിട്ടുകൊടുക്കാനും തോൽക്കാനും തയ്യാറാകില്ല.” ആസ്റ്റൺ വില്ല താരമായ എമിലിയാനോ മാർട്ടിനസ് ടീമിൽ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് സ്കലോണി പറഞ്ഞു.
2021ൽ അർജന്റീനക്കായി ആദ്യമായി അർജന്റീന ടീമിന്റെ വല കാത്ത എമിലിയാനോ മാർട്ടിനസ് ഇതുവരെ മുപ്പതു മത്സരങ്ങൾ മാത്രമേ കളിച്ചിട്ടുള്ളൂ. എന്നാൽ ഇത്രയും മത്സരങ്ങളിൽ നിന്നും 21 ക്ലീൻ ഷീറ്റുകളാണ് താരം സ്വന്തമാക്കിയത്. അതിനു പുറമെ മൂന്നു സുപ്രധാന ഷൂട്ടൗട്ടുകളിൽ ടീമിനു വിജയം നേടിക്കൊടുക്കാനും താരത്തിന് കഴിഞ്ഞു. വളരെയധികം ആത്മവിശ്വാസം കളിക്കളത്തിൽ പുലർത്തുന്ന താരം നിരവധി കാലം ടീമിനൊപ്പമുണ്ടാകുമെന്ന് തീർച്ചയാണ്.
Scaloni Says Emiliano Martinez Never Give Up Like Messi