ലയണൽ മെസിക്കു പിന്നാലെ സെർജിയോ റാമോസും പിഎസ്ജി വിടുന്നു, രണ്ടു വമ്പൻ താരങ്ങൾക്ക് പിന്നാലെ പരിശീലകനും പുറത്തേക്ക് | PSG
പിഎസ്ജി ടീമിൽ വലിയ മാറ്റങ്ങൾ നടക്കാൻ പോവുകയാണെന്ന് അടുത്ത ദിവസങ്ങളിലായി പുറത്തു വരുന്ന വാർത്തകൾ വ്യക്തമാക്കുന്നു. ലയണൽ മെസി ക്ലബ് വിടുകയാണെന്ന് പരിശീലകൻ ഗാൾട്ടിയാർ രണ്ടു ദിവസം മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. ക്ലെർമോണ്ടിനെതിരെ നടക്കാൻ പോകുന്ന മത്സരം ക്ലബിന് വേണ്ടിയുള്ള അവസാനത്തെ മത്സരമാകുമെന്നാണ് പരിശീലകൻ പറഞ്ഞത്.
അതിനു പിന്നാലെ ലയണൽ മെസിക്കൊപ്പം ടീമിലെത്തിയ മുൻ റയൽ മാഡ്രിഡ് നായകനായ സെർജിയോ റാമോസും ക്ലബ് വിടുന്ന കാര്യം പ്രഖ്യാപിച്ചു. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് റാമോസ് പിഎസ്ജി വിടുകയാണെന്ന കാര്യം അറിയിച്ചത്. മുപ്പത്തിയേഴുകാരനായ താരത്തിന്റെ കരാർ ഈ സീസണോടെ അവസാനിക്കുമെന്നിരിക്കെ ഫ്രീ ഏജന്റായാണ് റാമോസ് ക്ലബിൽ നിന്നും പോകുന്നത്.
🚨 Sergio Ramos has decided to leave Paris Saint-Germain as free agent. He will not sign a new deal. #PSG
“Tomorrow I will say goodbye to another stage of my life — and it’s a goodbye to PSG”, he announced.
Ramos, now available on free deal. pic.twitter.com/3Onq6UVygm
— Fabrizio Romano (@FabrizioRomano) June 2, 2023
ലയണൽ മെസി, സെർജിയോ റാമോസ് എന്നിവരെക്കൂടാതെ ക്ലെർമോണ്ടിനെതിരെ നടക്കുന്ന ലീഗ് മത്സരം അവസാനത്തെ മത്സരമാകുന്ന മറ്റൊരാൾ ക്ലബിന്റെ പരിശീലകനായ ക്രിസ്റ്റഫെ ഗാൾട്ടിയാർ ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ സമ്മറിൽ ക്ലബ്ബിലേക്ക് വന്ന അദ്ദേഹത്തിന് ടീമിനെ മികച്ച പ്രകടനത്തിലെക്ക് നയിക്കാൻ കഴിയാത്തതിനാൽ സീസണു ശേഷം പുറത്താക്കപ്പെടുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.
🚨💣| Christophe Galtier & PSG: IT’S OVER. Clermont Foot will be his last game as PSG coach. 🔚💼 [@RMCsport] pic.twitter.com/h2qw3KXVOq
— PSG Report (@PSG_Report) June 2, 2023
ലയണൽ മെസി ബാഴ്സലോണയിലേക്ക് തിരിച്ചു വരാൻ വേണ്ടി കാത്തിരിക്കുമ്പോൾ സെർജിയോ റാമോസ് പോവുന്നത് റയൽ മാഡ്രിഡിലേക്കാവില്ല എന്നുറപ്പാണ്. സ്പാനിഷ് താരം സൗദി ലീഗിലേക്ക് ചേക്കേറാനുള്ള സാധ്യതയാണ് കൂടുതൽ. റാമോസിന് പകരുമെന്ന നിലയിൽ സ്ക്രിനിയറെ പിഎസ്ജി സ്വന്തമാക്കിയിട്ടുണ്ട്. ലയണൽ മെസിയുടെ സ്ഥാനത്തേക്ക് മാർകോ അസെൻസിയോയെ എത്തിക്കാനുള്ള ശ്രമമാണ് ക്ലബ് നടത്തുന്നത്.
Messi Ramos Galtier To Leave PSG