വലിയ പ്രഖ്യാപനം ഉടനെ വരും, 15 സ്യൂട്ട്കേസുകളുമായിലയണൽ മെസി ബാഴ്‌സലോണയിൽ | Lionel Messi

ലയണൽ മെസിയുടെ ബാഴ്‌സലോണ ട്രാൻസ്‌ഫറുമായി കൂടുതൽ യാഥാർഥ്യത്തിലേക്ക് അടുക്കുന്നുവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഖത്തർ ലോകകപ്പിന് ശേഷം ലയണൽ മെസി പിഎസ്‌ജിയുമായി പുതിയ കരാർ ഒപ്പിടുമെന്ന റിപ്പോർട്ടുകളാണ് ഉണ്ടായിരുന്നതെങ്കിലും ആരാധകർ എതിരായതോടെ ആ തീരുമാനം മെസി മാറ്റുകയായിരുന്നു. ഇതോടെയാണ് താരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങൾ ബാഴ്‌സലോണ ആരംഭിച്ചത്.

ലയണൽ മെസിയുടെ ബാഴ്‌സലോണ ട്രാൻസ്‌ഫർ ഉടനെ തന്നെ പ്രഖ്യാപിക്കപെടും എന്നാണു ഇപ്പോൾ പുറത്തു വരുന്ന സൂചനകൾ. റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസി ഇപ്പോൾ ബാഴ്‌സലോണയിൽ എത്തിയിട്ടുണ്ട്. ബാഴ്‌സലോണയിലെ എൽ പ്രാറ്റ് എയർപോർട്ടിൽ വളരെ അപ്രതീക്ഷിതമായാണ് ലയണൽ മെസിയ് എത്തിയിട്ടുള്ളത്. വളരെ സ്വകാര്യമായ രീതിയിൽ ആരെയും അറിയിക്കാതെയും ആരെയും കാണാതെയുമാണ് മെസി ബാഴ്‌സയിൽ എത്തിയത്.

പിഎസ്‌ജിയിൽ നിന്നും ഒഴിവുദിവസങ്ങൾ ലഭിച്ചതിന്റെ ഭാഗമായാണ് ലയണൽ മെസി ബാഴ്‌സലോണയിൽ എത്തിയിരിക്കുക. എന്നാൽ ബാഴ്‌സലോണയിൽ എത്തിയ ലയണൽ മെസിയുടെ കയ്യിൽ പതിനഞ്ചു സ്യൂട്ട്കേസുകളുള്ളത് താരത്തിന്റെ സന്ദർശനത്തിന്റെ സ്വഭാവം തന്നെ മാറ്റുന്നതാണ്. ലയണൽ മെസിക്കൊപ്പം കുടുംബവും അദ്ദേഹത്തിന്റെ എല്ലാ ഏജന്റുമാരും ഉണ്ടെന്നതും താരവുമായി ബന്ധപ്പെട്ട് പുതിയ പ്രഖ്യാപനം ഉണ്ടാകാനുള്ള സാധ്യത വർധിപ്പിക്കുന്നു.

രണ്ടു വർഷങ്ങൾക്ക് മുൻപാണ് ലയണൽ മെസി ബാഴ്‌സലോണ വിട്ടത്. ക്ലബിന്റെ സാമ്പത്തിക പ്രതിസന്ധി കാരണമാണ് ടീമിലെ ഏറ്റവും മികച്ച താരത്തെ ബാഴ്‌സലോണയ്ക്ക് വിട്ടുകൊടുക്കേണ്ടി വന്നത്. പിഎസ്‌ജിയിൽ എത്തിയതിനു ശേഷം ലയണൽ മെസി പൂർണമായും തൃപ്‌തനല്ലായിരുന്നു. ഖത്തർ ലോകകപ്പിൽ ഫ്രാൻസിനെ തോൽപ്പിച്ച് കിരീടം നേടിയതിനു ശേഷം ആരാധകർ എതിരായതോടെ താരം കൂടുതൽ ക്ലബിനോട് അകന്നു.

ലയണൽ മെസിയുടെ ബാഴ്‌സലോണ ട്രാൻസ്‌ഫർ യാഥാർഥ്യമാകാൻ ഇനിയും നിരവധി പ്രക്രിയകളിലൂടെ കടന്നു പോകാനുണ്ട്. ബാഴ്‌സലോണയുടെ സാമ്പത്തിക പ്രതിസന്ധിയെ മറികടക്കാൻ താരങ്ങളുടെ വിൽപ്പനയും വേതനബ്ബിൽ കുറക്കലും എല്ലാം നടപ്പിലാക്കേണ്ടതുണ്ട്. എന്നാൽ ലയണൽ മെസി ക്ലബ്ബിലേക്ക് തിരിച്ചു വരുന്നതിന്റെ വളരെ അരികിലാണെന്നതിൽ യാതൊരു സംശയവുമില്ല.

Lionel Messi Return Barcelona With 15 Suitcases