അഭിമാനം പണയം വെക്കാൻ മെസിയില്ല, 10 ദിവസത്തിനുള്ളിൽ വലിയ പ്രഖ്യാപനമുണ്ടാകും | Lionel Messi
ലയണൽ മെസിക്കെതിരെ പിഎസ്ജി എടുത്ത നടപടിയും ആരാധകർ നടത്തുന്ന പ്രതിഷേധവും താരത്തിന്റെ കുഴപ്പങ്ങൾ കൊണ്ടല്ലെന്നും മറിച്ച് അത് തീർത്തും വ്യക്തിപരമാണെന്നും ബുദ്ധിയുള്ളവർക്ക് വ്യക്തമായി മനസിലാക്കാൻ കഴിയും. അനുമതി നേടി ഫ്രാൻസിൽ നിന്നും മെസി പോയതിനു പിന്നാലെയാണ് പിഎസ്ജി തങ്ങളുടെ പദ്ധതികളിൽ മാറ്റം വരുത്തി ട്രെയിനിങ് സെഷൻ വിളിച്ചത്. ഇതിൽ പങ്കെടുക്കാത്തതിന്റെ പേരിൽ ലയണൽ മെസിയെ അവർ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
അതേസമയം പാരീസിലെ ആരാധകർ മെസിക്കെതിരെ ഉയർത്തുന്ന പ്രതിഷേധം ലോകകപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചതിന്റെ കൂടി രോഷമാണ്. ഈ സീസണിൽ ഫ്രഞ്ച് ലീഗിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന താരത്തെയാണ് അവർ മോശം കളിയുടെ പേരിൽ കൂക്കി വിളിക്കുകയും ക്ലബ് വിടാൻ ആവശ്യപ്പെടുകയും ചെയ്യുന്നത്. എന്നാൽ ഇനിയും ഈ പ്രതിഷേധവും അപമാനവും സഹിക്കാൻ ലയണൽ മെസിയില്ലെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
🚨🚨| Leo Messi could TERMINATE his contract with PSG within the next 10 days. He may not return to train with them again & reach an agreement to end his contract.@le_Parisien [🎖️] pic.twitter.com/ZOSoldAzQl
— Managing Barça (@ManagingBarca) May 4, 2023
ലെ പാരീസിയന്റെ റിപ്പോർട്ടുകൾ പ്രകാരം ലയണൽ മെസി പിഎസ്ജിയുമായുള്ള തന്റെ കരാർ തന്നെ റദ്ദാക്കാനുള്ള തയ്യാറെടുപ്പിലാണ്. രണ്ടാഴ്ച്ചത്തെ സസ്പെൻഷൻ കഴിഞ്ഞാൽ പിഎസ്ജിക്ക് വേണ്ടി ഫ്രഞ്ച് ലീഗിലെ ഏതാനും മത്സരങ്ങൾ കൂടി ലയണൽ മെസി കളിക്കേണ്ടി വരും. എന്നാൽ പത്ത് ദിവസത്തിനകം തന്റെ കരാർ റദ്ദാക്കാനാണ് താരം നീക്കങ്ങൾ നടത്തുന്നത്. ഇനി പിഎസ്ജിക്ക് വേണ്ടി കളിക്കില്ലെന്ന ഉറച്ച തീരുമാനം താരം എടുത്തു കഴിഞ്ഞുവെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കരാർ റദ്ദാക്കിയാൽ മെസിക്ക് സാമ്പത്തികപരമായ നഷ്ടങ്ങൾ വരുമെങ്കിലും അതൊന്നും താരം കാര്യമാക്കുന്നില്ല. മറിച്ച് തന്റെ അഭിമാനത്തിന് വില കൽപ്പിക്കുന്ന താരം ഇനിയും ആരാധകരുടെയും ക്ലബ്ബിന്റെയും പകപോക്കൽ സഹിച്ച് ക്ലബിനൊപ്പം തുടരാൻ ആഗ്രഹിക്കുന്നില്ല. ക്ലബിനു വേണ്ടി തനിക്ക് കഴിയുന്ന പരമാവധി മികവിൽ കളിക്കുകയും പ്രൊഫെഷണൽ സമീപനം പുലർത്തുകയും ചെയ്യുന്ന താൻ ഇതൊന്നും അർഹിക്കുന്നില്ലെന്നാണ് താരം ഉറച്ചു വിശ്വസിക്കുന്നത്.
Lionel Messi To Terminate PSG Contract Within 10 Days