ഒരിക്കലും പ്രതീക്ഷിക്കാത്തതാണ് ബ്രസീലിയൻ ആരാധകരിൽ നിന്നുമുണ്ടായത്, ലോകകപ്പിൽ തന്നെ അത്ഭുതപ്പെടുത്തിയ കാര്യം വെളിപ്പെടുത്തി മെസി | Messi
ചരിത്രത്തിലെ ഏറ്റവും മികച്ച താരമാണെന്ന് ഖത്തർ ലോകകപ്പിലൂടെ തെളിയിക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞു. ഖത്തറിൽ ലോകകിരീടം സ്വന്തമാക്കിയതോടെ ഇനി നേടാൻ കിരീടങ്ങളൊന്നും ബാക്കിയില്ലാതെ കരിയർ പൂർണതയിലെത്തിക്കാൻ താരത്തിനായി. ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ അർജന്റീന ടീമിനെ പിന്നീട് മുന്നിൽ നിന്നു നയിച്ച് ഉയർത്തെഴുന്നേൽപ്പിച്ച താരം ടൂർണമെന്റിലെ താരമായാണ് അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചത്.
ലയണൽ മെസി കിരീടം നേടണമെന്ന് അർജന്റീന ആരാധകർ മാത്രമല്ല, മറ്റു ടീമുകളുടെയും നിരവധി ആരാധകർ ആഗ്രഹിച്ചിരുന്നു. അതിനാൽ തന്നെ ഖത്തർ ലോകകപ്പിൽ അർജന്റീനക്ക് ലഭിച്ച പിന്തുണ അവിശ്വസനീയമായ തരത്തിലായിരുന്നു. ബ്രസീൽ ക്വാർട്ടർ ഫൈനലിൽ നിന്നും പുറത്തായതിനു ശേഷം നിരവധി ബ്രസീലിയൻ ആരാധകർ വരെ അർജന്റീനക്ക് പിന്തുണ നൽകുകയുണ്ടായി. കഴിഞ്ഞ ദിവസം ഒരു ജേർണലിസ്റ്റ് അതേക്കുറിച്ച് ചോദിച്ചപ്പോൾ മെസി മറുപടി നൽകുകയുണ്ടായി.
Journalist: “I don't know if you saw this, but after Brazil's exit, Brazilian fans started wearing Argentina jerseys. Despite the historical rivalry, did you ever imagine seeing Brazilians cheering for Argentina in a World Cup final?”
Leo Messi: “Yes, I saw that, and it was… pic.twitter.com/v12WTzExut
— All About Argentina 🛎🇦🇷 (@AlbicelesteTalk) November 1, 2023
“ബ്രസീൽ ആരാധകർ അർജന്റീനക്ക് പിന്തുണ നൽകുന്നത് ഞാൻ കണ്ടിരുന്നു, മനോഹരമായ ഒരു സംഭവമായിരുന്നു അത്. എന്നെ സ്നേഹിക്കുന്ന നിരവധിയാളുകൾ ബ്രസീലിൽ ഉണ്ടെന്ന് എനിക്കറിയാം, പക്ഷെ അർജന്റീന ലോകകപ്പിൽ കിരീടം നേടാൻ ബ്രസീൽ ആരാധകർ പിന്തുണ നൽകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഞാൻ മുൻപ് പറഞ്ഞതു പോലെ യൂറോപ്പിലും ഏഷ്യയിലും സൗത്ത് അമേരിക്കയിലും ആഫ്രിക്കയിലും നിരവധി രാജ്യങ്ങളിലുമുള്ള ആളുകൾ അർജന്റീന കിരീടം നേടാൻ ആഗ്രഹിച്ചിരുന്നു.”
Brazil's president wants Brazil players to be more like Lionel Messi 🤭 pic.twitter.com/XmS7esGFOH
— GOAL (@goal) October 31, 2023
“എന്നോടുള്ള സ്നേഹം കൊണ്ടു കൂടിയാണ് അവർ അതാഗ്രഹിച്ചത്. ഈ കിരീടം എനിക്ക് എത്രത്തോളം വില പിടിച്ചതാണെന്ന് അവർക്കറിയാമായിരുന്നു. അവർ നൽകിയ സ്നേഹത്തിനു ഞാനും അർജന്റീന ടീമും വളരെയധികം കടപ്പെട്ടിരിക്കുന്നു. അർജന്റീന ലോകകപ്പ് നേടണമെന്ന് ആഗ്രഹിച്ച എല്ലാവരുടെ സ്നേഹവും ഞങ്ങൾക്ക് തിരിച്ചറിയാൻ കഴിഞ്ഞു. എനിക്ക് ബ്രസീലിയൻ ആരാധകർ നൽകിയ വലിയ പിന്തുണക്കും ഞാൻ വളരെയധികം കടപ്പെട്ടിരിക്കുന്നു.” മെസി പറഞ്ഞു.
ഇതാദ്യമായല്ല മെസിക്ക് ബ്രസീലിൽ നിന്നും പിന്തുണ ലഭിക്കുന്നത്. 2021ൽ നടന്ന കോപ്പ അമേരിക്കയിൽ അർജന്റീന ബ്രസീലിന്റെ മണ്ണിൽ കിരീടം നേടണമെന്ന് ബ്രസീലിൽ തന്നെയുള്ള നിരവധിയാളുകൾ ആഗ്രഹിച്ചിരുന്നു. ബ്രസീലിയൻ സൂപ്പർതാരം നെയ്മർ അടക്കം ഇതിനെ വിമർശിച്ച്, സ്വന്തം ടീമിനെ പിന്തുണക്കാൻ ആരാധകരോട് ആവശ്യപ്പെട്ട് രംഗത്തു വന്നിരുന്നു. ലയണൽ മെസിയെന്ന താരത്തിന് എതിർടീമിന്റെ ആരാധകർക്കിടയിലുള്ള സ്വാധീനം വ്യക്തമാക്കുന്നതാണ് ഈ സംഭവങ്ങൾ.
Messi Talks About Brazil Fans Support Argentina In 2022 World Cup