പോളണ്ടിന്റെ വിജയം അർജന്റീനക്ക് ഭീഷണി, ലോകകപ്പിൽ നിന്നും പുറത്താകാനുള്ള സാധ്യത വർധിക്കുന്നു
സൗദി അറേബ്യക്കെതിരെ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് പോളണ്ട് നേടിയ വിജയം അർജന്റീനക്കും തിരിച്ചടി നൽകാൻ സാധ്യത. പോളണ്ട് വിജയം നേടിയതോടെ അടുത്ത രണ്ടു മത്സരങ്ങളിലും വിജയം നേടിയാലേ അർജന്റീന ടീമിന് മുന്നോട്ടു പോകാൻ കഴിയൂ. ഇതിലൊരു മത്സരത്തിലെ സമനില പോലും അർജന്റീന ടീം പുറത്തു പോകുന്നതിലേക്ക് വഴി വെച്ചേക്കാം. ഇന്നത്തെ മത്സരത്തിൽ തോൽവി വഴങ്ങിയാൽ അതോടെ അർജന്റീന പുറത്താവുകയും ചെയ്തു.
ഇപ്പോൾ ഗ്രൂപ്പിൽ രണ്ടു മത്സരങ്ങളിൽ നിന്നും നാല് പോയിന്റ് നേടി പോളണ്ട് ഒന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ രണ്ടു കളികളിൽ നിന്നും മൂന്നു പോയിന്റുമായി സൗദി രണ്ടാം സ്ഥാനത്തു നിൽക്കുന്നു. മെക്സിക്കോക്ക് ഒരു മത്സരത്തിൽ ഒരു പോയിന്റുള്ളപ്പോൾ നാലാം സ്ഥാനത്തുള്ള അർജന്റീനക്ക് പോയിന്റ് ഒന്നുമില്ല. ഇവിടെയാണ് ഇനിയുള്ള ഓരോ മത്സരവും നിർണായകമാകുന്നത്.
FT: Poland 2-0 Saudi Arabia
xG: 1.59-1.71
Shots: 9-16
Shots on target: 3-5
Accurate passes: 230-454
Corners: 4-5
Possession: 36%-64%Zielinski and Lewandowski on the score sheet. 🔥 pic.twitter.com/128RbQOoR6
— Squawka News (@SquawkaNews) November 26, 2022
അർജന്റീനക്കെതിരെ അവസാനത്തെ മത്സരത്തിൽ ഒരു സമനില മാത്രം മതി പോളണ്ടിന് അടുത്ത ഘട്ടത്തിലെത്താൻ എന്നിരിക്കെ അവരതിനാകും കൂടുതൽ ശ്രമിക്കുക. അതിലവർ വിജയിച്ചാൽ ഇന്നത്തെ മത്സരത്തിൽ മെക്സിക്കോക്കെതിരെ അർജന്റീന വിജയിച്ചാലും നോക്ക്ഔട്ട് ഉറപ്പിക്കാൻ കഴിയില്ല. മെക്സിക്കോയും സൗദിയും തമ്മിലുള്ള മത്സരത്തിൽ മെക്സിക്കോ വിജയം നേടിയാലും മത്സരം സമനില ആയാലും ഗോൾ വ്യത്യാസത്തിൽ അർജന്റീനയെ മറികടക്കാനുള്ള സാധ്യതയുണ്ടെന്നാണ് ഇതിനു കാരണം. സൗദിയുടെ വിജയം അർജന്റീനയെ പുറത്താക്കുകയും ചെയ്യും.
മെക്സിക്കോക്കെതിരെ സമനില വഴങ്ങിയാൽ അർജന്റീനയുടെ സാധ്യത വീണ്ടും കുറയും. അതിനു ശേഷം പോളണ്ടിനോട് വിജയം നേടിയാലും സൗദി-മെക്സിക്കോ മത്സരം സമനിലയിൽ പിരിഞ്ഞാലേ അർജന്റീനക്ക് സാധ്യതയുള്ളൂ. അതിൽ തന്നെ സൗദിക്ക് ഗോൾ വ്യത്യാസത്തിൽ അർജന്റീനയെ മറികടക്കാൻ അവസരമുണ്ട്. സൗദി-മെക്സിക്കോ മത്സരത്തിൽ ആരു വിജയം നേടിയാലും അർജന്റീന അതോടെ പുറത്തു പോകും.
ഇന്നത്തെ മത്സരത്തിൽ തോൽവിയാണു അർജന്റീനക്കെങ്കിൽ അതോടെ അവർ പുറത്തു പോകും. പിന്നീട് ഒരു മത്സരത്തിന്റെ ഫലവും അവരെ ബാധിക്കില്ല. അർജന്റീനയെ സംബന്ധിച്ച് ഇനിയുള്ള രണ്ടു മത്സരങ്ങളും ജയിക്കുക എന്നതാണ് ഭീഷണികൾ ഒഴിവാക്കാനുള്ള ഒരേയൊരു വഴി.