അവസാന മത്സരത്തിലും മെസി അപമാനിതനായി, കൂക്കി വിളിച്ച് പിഎസ്‌ജി ആരാധകർ | Lionel Messi

പിഎസ്‌ജിക്ക് വേണ്ടി കഴിഞ്ഞ ദിവസം അവസാനത്തെ മത്സരം കളിക്കാനിറങ്ങിയ ലയണൽ മെസിയെ വീണ്ടും അപമാനിച്ച് ക്ലബിന്റെ ആരാധകർ. കഴിഞ്ഞ ദിവസം നടന്ന ഫ്രഞ്ച് ലീഗ് മത്സരത്തിന് മുന്നോടിയായാണ് താരത്തിനെതിരെ ആരാധകർ തങ്ങളുടെ പ്രതിഷേധം വീണ്ടും പ്രകടിപ്പിച്ചത്. ഫ്രഞ്ച് ലീഗ് കിരീടം നേരത്തെ തന്നെ നേടിയ പിഎസ്‌ജി മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് തോൽവി വഴങ്ങുകയാണുണ്ടായത്.

മത്സരത്തിന്റെ തുടക്കത്തിലാണ് ലയണൽ മെസിയെ ഒരു വിഭാഗം പിഎസ്‌ജി ആരാധകർ കൂക്കി വിളിച്ചത്. സ്റ്റേഡിയം അന്നൗൺസർ ആദ്യ ഇലവനിലുള്ള താരങ്ങളുടെ പേര് വിളിച്ചു പറക്കുകയായിരുന്നു. ഇതിനിടയിൽ ലയണൽ മെസിയുടെ പേരു വിളിച്ചു പറഞ്ഞതോടെ ഒരു വിഭാഗം ആരാധകർ അതിനോട് കൂവിയും വിസിൽ അടിച്ചുമാണ് പ്രതികരണം നടത്തിയത്.

ഖത്തർ ലോകകപ്പിൽ അർജനീന വിജയം നേടിയതിനു ശേഷം ലയണൽ മെസിക്കെതിരെ ഫ്രാൻസിലെ ആരാധകരുടെ പ്രതിഷേധം ശക്തി പ്രാപിച്ചിരുന്നു. ചാമ്പ്യൻസ് ലീഗിൽ നിന്നും പിഎസ്‌ജി പുറത്തായതും സൗദി സന്ദർശനവും അതിനു കൂടുതൽ കരുത്ത് നൽകി. പിഎസ്‌ജി ആസ്ഥാനത്ത് വരെ ആരാധകർ പ്രതിഷേധം ഉയർത്തിയിരുന്നു. അതിനു പിന്നാലെയാണ് അവസാന മത്സരത്തിലും താരത്തെ കൂക്കി വിളിച്ചത്.

ആരാധകരുടെ ഈ പ്രതിഷേധം പിഎസ്‌ജി വിടാനുള്ള ലയണൽ മെസിയുടെ തീരുമാനത്തെ ശരി വെക്കുന്നതാണെന്നതിൽ യാതൊരു സംശയവുമില്ല. ആരാധകരുടെ പ്രതിഷേധം ഏറ്റു വാങ്ങി ക്ലബിൽ ആത്മവിശ്വാസത്തോടെ കളിക്കാൻ മെസിക്ക് കഴിയില്ല. ലയണൽ മെസി മികച്ച പ്രകടനം നടത്തുന്ന മത്സരത്തിൽ വരെ ആരാധകർ താരത്തിനെതിരെ പ്രതിഷേധം ഉയർത്തുന്നതാണ് പലപ്പോഴും കാണുന്നത്.

PSG Fans Booed Lionel Messi In His Final Game