ലയണൽ മെസിയെയും റൊണാൾഡോയെയും സൗദി അറേബ്യക്ക് വേണം
നിരവധി വർഷങ്ങളായി ലോകഫുട്ബോളിന്റെ ശ്രദ്ധ മുഴുവൻ പിടിച്ചു പറ്റിയ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നീ താരങ്ങളെ മിഡിൽ ഈസ്റ്റ് രാജ്യമായ സൗദി അറേബ്യ ലക്ഷ്യമിടുന്നു. താരങ്ങളെ സൗദി ലീഗിൽ കളിപ്പിക്കാനും അതിനു ശേഷം 2030 ലോകകപ്പിന് ബിഡ് സമർപ്പിക്കുന്നതിനു വേണ്ടിയുള്ള നീക്കങ്ങൾക്കായി അംബാസിഡർമാരായി മാറ്റാനാണ് സൗദി ലക്ഷ്യമിടുന്നത്. ഇംഗ്ലീഷ് മാധ്യമമായ ഡൈലി മിററാണ് ഇക്കാര്യം പുറത്തു വിട്ടത്.
ക്രിസ്റ്റ്യാനോ റൊണാൾഡോയെയും മെസിയെയും സൗദി ലീഗിൽ കളിപ്പിക്കാൻ താൽപര്യമുണ്ടെന്ന് രാജ്യത്തെ കായികമന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. റൊണാൾഡോക്കായി വമ്പൻ ഓഫർ സൗദി ക്ലബ് നൽകിയെന്ന റിപ്പോർട്ടുകളും വരുന്നുണ്ടേ. നിലവിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ക്രിസ്റ്റ്യാനോ റൊണാൾഡോയെ 2023ൽ ടീമിലെത്തിക്കാനാണ് സൗദി അറേബ്യ ലക്ഷ്യമിടുന്നത്.
Cristiano Ronaldo and Lionel Messi 'are being targeted by the Saudi government in an audacious bid to bring both superstars to their domestic league' https://t.co/pNH40oklhy
— MailOnline Sport (@MailSport) November 25, 2022
നിലവിൽ സൗദിയുടെ ടൂറിസം അംബാസിഡറാണെങ്കിലും ലയണൽ മെസി അവിടെ കളിക്കാനുള്ള സാധ്യത കുറവാണ്. യൂറോപ്പ് വിട്ടാൽ അമേരിക്കയിലേക്ക് ചേക്കേറാനാണ് മെസിക്ക് താൽപര്യം. അതേസമയം 2030 ലോകകപ്പ് ഒറ്റക്ക് നടത്താനല്ല, മറിച്ച് ഗ്രീസ്, ഈജിപ്ത് എന്നീ രാജ്യങ്ങൾക്കൊപ്പം ചേർന്ന് നടത്താനാണ് സൗദി നീക്കങ്ങൾ നടത്തുന്നത്.