പരിക്കേറ്റ താരങ്ങളെ നിലനിർത്തി അർജന്റീനയുടെ 31 അംഗ സ്‌ക്വാഡ് ലിസ്റ്റ് നൽകി ലയണൽ സ്‌കലോണി

ഖത്തർ ലോകകപ്പിനുള്ള അർജന്റീനയുടെ മുപ്പത്തിയൊന്നംഗ സ്‌ക്വാഡ് ലിസ്റ്റ് നൽകി പരിശീലകൻ ലയണൽ സ്‌കലോണി. നേരത്തെ 46 താരങ്ങളെ ഉൾപ്പെടുത്തിയ പ്രാഥമിക ലിസ്റ്റ് നൽകിയതിൽ നിന്നും പതിനഞ്ചു കളിക്കാരെ ഒഴിവാക്കിയാണ് ഇപ്പോഴത്തെ പട്ടിക നൽകിയിരിക്കുന്നത്. നിരവധി താരങ്ങൾ പരിക്കിന്റെ പിടിയിൽ ഉള്ളതിനാൽ അവരുടെ സാഹചര്യം അറിഞ്ഞതിനു ശേഷം അവസാന ദിവസമായ നവംബർ 14നാണ് അർജന്റീന പ്രധാന സ്‌ക്വാഡ് പ്രഖ്യാപിക്കുക.

മുപ്പത്തിയൊന്നംഗ സ്‌ക്വാഡിൽ നിന്നും പരിക്കേറ്റു പുറത്തിരിക്കുന്ന താരങ്ങളെയൊന്നും സ്‌കലോണി ഒഴിവാക്കിയിട്ടില്ല. ഏഞ്ചൽ ഡി മരിയ, ജിയോവാനി ലോ സെൽസോ, ലിയാൻഡ്രോ പരഡെസ്, പൗളോ ഡിബാല എന്നീ താരങ്ങളെല്ലാം സ്‌ക്വാഡിൽ ഇടം നേടിയിട്ടുണ്ട്. ഇതിൽ നിന്നും അഞ്ചു താരങ്ങളെ ഒഴിവാക്കിയാണ് ലോകകപ്പ് ടൂർണ്ണമെന്റിനുള്ള അന്തിമ സ്‌ക്വാഡ് പ്രഖ്യാപിക്കുക. ഗാസ്റ്റാൻ എഡുൽ റിപ്പോർട്ട് ചെയ്‌ത അർജന്റീനയുടെ മുപ്പത്തിയൊന്നംഗ സ്‌ക്വാഡ്.

Goalkeepers: Emiliano Dibu Martínez, Gerónimo Rulli, Franco Armani, Juan Musso
Defenders: Nahuel Molina, Gonzalo Montiel, Cristian Romero, Germán Pezzella, Nicolás Otamendi, Lisandro Martínez, Marcos Acuña, Nicolás Tagliafico, Juan Foyth
Midfielders: Rodrigo De Paul, Leandro Paredes, Giovani Lo Celso, Alexis Mac Allister, Guido Rodríguez, Alejandro Papu Gómez, Enzo Fernández, Thiago Almada
Attackers: Lionel Messi, Lautaro Martínez, Ángel Di María, Julián Álvarez, Paulo Dybala, Nicolás, González, Ángel Correa, Joaquín Correa

fpm_start( "true" ); /* ]]> */